Advertisment

ലോക കൊതുക് ദിനം; ചൗക്കിയിൽ എക്സിബിഷനും പൊതുയോഗവും സംഘടിപ്പിച്ചു

New Update

ചൗക്കി:  ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, മൊഗ്രാൽപുത്തൂർ കുടുംബാരോഗ്യ കേന്ദ്രം, ചൗക്കി നുസ്രത്ത് ആർ ടസ് & സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചൗക്കിയിൽ എക്സിബിഷൻ, പൊതുയോഗം എന്നിവ സംഘടിപ്പിച്ചു.

Advertisment

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് A A ജലീൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ഹമീദ് ബള്ളൂർ അധ്യക്ഷ o വഹിച്ചു. Dy.DM 0 ശ്രീ. E മോഹനൻ കൊതുക് ദിന സന്ദേശം നൽകി.

publive-image

ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യയിൽ മിലിട്ടറി ഡോക്ടർ ആയിരുന്ന റൊണാൾഡ് റോസ് 1897 ആഗസ്റ്റ് 20ന് പെണ് കൊതുകുകളാണ് മനുഷ്യർക്കിടയിൽ മലമ്പനി രോഗം പകർത്തുന്നത് എന്ന കണ്ടെത്തലിന്റെ ഓർ മ്മയ്ക്കായിട്ടാണ് എല്ലാ വർഷവും ആഗസ്റ്റ് 20 ലോക കൊതുക് ദിനമായി ആചരിക്കുന്നത് പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് കൊതുക് പരത്തുന്ന രോഗങ്ങൾ .

മാരകമായ പകർച്ച വ്യാധികൾ ഉൾപ്പെടെ പല തരത്തിലുള്ള പനികളും കൊതുകുകൾ പരത്താറുണ്ട് കൊതു കുകൾ രോഗാണു വാഹകരും രോഗം പരത്തുന്നവയുമാണ്കൊതുകുകൾക്ക് താവളമടിക്കാൻ പറ്റിയ സാഹചര്യങ്ങൾ കേരളത്തിൽ ഉണ്ട് വർധിച്ച ജന സാന്ദ്രതയും മാലിന്യം നിറഞ്ഞ ജല സമ്പത്തും കൊതുകുകളുടെ വ്യാപനത്തെ എളുപ്പമാക്കി .

കൊതുകു നിവാരണത്തിനുള്ള ഉചിതമായ മാർഗം കൊതുകു കളുടെ പ്രജന കേന്ദ്രങ്ങൾ ഇല്ലാതാക്കുകയാണ് വേണ്ടത് ഇത്തരം കാര്യങ്ങളിൽ ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. എക്സിബിഷനും-പൊതുയോഗവും സംഘടിപ്പിച്ചത്.

ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് തയ്യാറാക്കിയ ബുള്ളറ്റിൻ ഗ്രാമ പഞ്ചായത്ത് അംഗം SH ഹമീദ് പ്രകാശനം ചെയ്തു. നുസ്രത്ത് ക്ലബ്ബ് പ്രസിഡണ്ട് ഷുക്കൂർ മുക്രി ഏറ്റ് വാങ്ങി. ഹെൽത്ത് ഇൻസ്പെക്ടർ B അഷറഫ് സ്വാഗതം ആശംസിച്ചു.

മെഡിക്കൽ ഓഫീസർ ഡോ.നാസ്മിൻ J. നസീർ, ജില്ലാ മലേറിയ ഓഫീസർ V സുരേശൻ, ഹെൽത്ത് സൂപ്പർവൈസർ ചാക്കോ, ഹെൽത്ത് ഇൻസ്പെക്ടർ ജോൺ വർഗീസ്, കരീം ചൗക്കി .മുഹമ്മദ് കുഞ്ഞി മദ്രസ്സ വളപ്പ് ,, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ AP സുന്ദരൻ, റഷീദ്.നിസാഫ് കെ.കെ.പുറം.അസ്‌കർ.താജുദ്ദീൻ തോട്ടത്തിൽ സിദ്ദീഖ് ആർജാൽ.മിയാദ് അർജാ ൽ.തുടങ്ങിയവർ സംസാരിച്ചു.

Advertisment