Advertisment

ഹർത്താൽ ദിനത്തിലെ സംഘ് പരിവാർ അക്രമണത്തിന്ന് ഇരയായ കരീം മുസ്ലിയാരുടെ ചികിത്സ ചിലവ് സർക്കാർ വഹിക്കണം: പിഡിപി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

മഞ്ചേശ്വരം:  ശബരി മല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി യുടെ ഉത്തരവിനെതിരെ സംഘ് പരിവാർ പ്രഖ്യാപിച്ച ഹർത്താൽ കാസറഗോഡ് ജില്ലയിൽ വർഗീയ ധ്രുവീകരണം ഉണ്ടാകാൻ ആർ എസ് എസ് ആസൂത്രിതമായി നീക്കം നടത്തി എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ മഞ്ചേശ്വരം പറഞ്ഞു.

Advertisment

ബായാർ പരിസരത്തു ഹർത്താൽ ദിനത്തിൽസംഘ് പരിവാറിന്റെ ആസൂത്രിത ആൾക്കൂട്ട ആക്രമണത്തിന്ന് ഇരയായി അത്യാസന്ന നിലയിൽ മംഗലാപുരം ഹോസ്പിറ്റലിൽ കഴിയുന്ന കരീം മുസ്ലിയാരുടെ മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കണം എന്ന് പിഡിപി ആവശ്യപ്പെട്ടു.

ഹർത്താൽ ദിനത്തിലും ശേഷവും സംഘ് പരിവാർ ആൾക്കൂട്ട ആക്രമണം നടത്താൻ ശ്രമിച്ചിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന സംഘപരിവാർ പ്രവർത്തകർ മഞ്ചേശ്വരം കുമ്പള പോലീസ് സ്റ്റേഷൻ പരിധികളിൽ ആൾക്കൂട്ട ആക്രമണങ്ങൾക്ക് നേതൃത്വം നൽകി രക്ഷപ്പെടുകയും ചെയ്യുന്നു.

കർണാടകയിലെ അതൃതി പ്രദേശങ്ങളായ കന്യാന ഗുവേധ പടപ്പു തലപ്പടി പദവ് ഭാഗങ്ങളിലൂടെയാണ് കർണാടക യിൽ നിന്നും അക്രമികൾ ഇവിടെ വിലസാൻ എത്തിച്ചേരുന്നത്. ഉത്തര ഇന്ത്യൻ മോഡലിൽ വംശനശീകരണ പരീക്ഷണം ആണ് സംഘ് പരിവാറിന്റെ ലക്ഷ്യം.

അതിന്ന് സർക്കാറും പോലീസ് സംവിധാനങ്ങളും അവസരം നൽകരുത്. വളരെ കരുതലോടെ വർഗീയ ദ്രുവീകരണ ശ്രമത്തെ നേരിടണമെന്നും സംഘ് പരിവാർ ശ്രമത്തെ പരാജയപ്പെടുത്തണമെന്നും പിഡിപി നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.

സുപ്രീം കോടതി വിധിക്കെതിരെയും സർക്കാർ ഭരണഘടനപരമായി സ്വീകരിച്ച നിലപാടിനെതിരെയും ഷാബരിമലഃ സംരക്ഷണ സമിതി ബിജെപി ആർ എസ് എസ് കൂട്ടായ്മ സംസ്ഥാനത്തൊട്ടാകെ നടത്തിയ ഹർത്താൽ ജില്ലയിൽ മുസ്ലിമീങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും കേടു പാടുകൾ വരുത്തിക്കൊണ്ട് ഹർത്താൽ ആചരിച്ചത് ഗുജറാത്ത് മോഡൽ കലാപം നടത്താൻ അണികൾക്ക് നിർദേശം ലഭിക്കുന്നതിന്റെ ഭാഗമായിട്ടാണോ എന്ന് ന്യായമായും ഞങ്ങൾ സംശയിക്കുന്നു..

ഇതിന്റെ ഉറവിടം കണ്ടെത്താൻ ഉന്നത തല അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.സമാധാനാന്തരീക്ഷം നശിപ്പിച്ചുകൊണ്ട് ഫാസിസ്റ്റുകൾ അധികാരത്തിൽ കയറാൻ നടത്തുന്ന രാഷ്ട്രീയ നാടകങ്ങളുടെ ദുരനുഭവം അനുഭവിക്കുന്നത് ജില്ലയുടെ ജനങ്ങളാണ്. ഇത് എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ മതേതര ശക്തികളും സസമൂഹിക പ്രവർത്തകരും മാധ്യമങ്ങളും ഐക്യത്തോടെ പ്രവർത്തിക്കുകയും കലാപകാരികളെ ഒറ്റപ്പെടുത്തുകയും ചെയ്യണം എന്നും അവർ അഭ്യർത്ഥിച്ചു.

മഞ്ചേശ്വരം പ്രെസ്സ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ പിഡിപി നേതാകളായ ജില്ലാ പ്രസിഡന്റ്‌ റഷീദ് മുട്ടുന്തല ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം കെ ഇ അബ്ബാസ് അബ്ദുൽ റഹ്മാൻ പുത്തിഗെ ജില്ലാ ഉപാധ്യക്ഷൻ കെപി മുഹമ്മദ്‌ ജില്ലാ ട്രെഷരാർ അബ്ദുള്ള ബദിയടക ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഫി കളനാട് സംസ്ഥാന കൗൺസിൽ അംഗംകളായ സയ്യിദ് മുഹമ്മദ്‌ സകാഫ് തങ്ങൾ പിസി എഫ് ഭാരവാഹികൾ ലത്തീഫ് കുമ്പഡാജെ അഫ്സർ മള്ളങ്കൈ അബ്ദുള്ള കൊടിയമ്മ അബൂബക്കർ സിദ്ദീഖ് മൈഗ്രേൻ റഫീഖ് പോസോട് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ ജാസിർ പോസോട് മണ്ഡലം സെക്രട്ടറി കാദർ ലബ്ബൈക് ട്രെഷരാർ അസീസ് ശ്യേണി ഐ എസ് എഫ് കോ ഓർഡിനേറ്റർമാരായ ആബിദ് ആദൂർ ധനഞ്ജയ കുമാർ ഹനീഫ പോസോട് അബ്ദുൽ റഹ്മാൻ ബേക്കൂർ മഞ്ചേശ്വരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുനീർ പോസോട് ഹനീഫ പോസോട് ഇബ്രാഹിം ഹൊസങ്കടി തുടങ്ങിയവർ സംബന്ധിച്ചു.

Advertisment