Advertisment

കാസറഗോഡ് ജില്ലയെ സംഘ് പരിവാര്‍ പരീക്ഷണ ശാലയാകുന്നു - പിഡിപി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസറഗോഡ്:  കാസറഗോഡ് ജില്ലയെ സംഘ് പരിവാര്‍ ഫാസിസ്റ്റു ശക്തികള്‍ തങ്ങളുടെ പരീക്ഷണ ശാലയാക്കിയിരിക്കുകയാണെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ.

Advertisment

ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ട കലാപങ്ങള്‍ നടത്തി ന്യൂനപക്ഷങ്ങളെ വംശ നശീകരണം ചെയ്യുന്നതില്‍ കേരളത്തില്‍ എങ്ങിനെ വിജയിക്കാം എന്ന് പരീക്ഷിക്കാന്‍ ആര്‍ എസ് എസ്, സംഘ് പരിവാര്‍ ശക്തികള്‍ കാസറഗോഡ് ജില്ലയെ തിരഞ്ഞെടുത്തിരിക്കുന്നു. ഉല്‍ബുദ്ധരായ ജില്ലയുടെ ജനത സംഘ് പരിവാറിന്‍റെ ഈ ശ്രമത്തെ ചെറുത്ത് തോല്‍പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

publive-image

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവിനെ വെല്ലുവിളിച്ചു സംഘ് പരിവാര്‍ നടത്തിയ ഹര്‍ത്താലിന്‍റെ മറവില്‍ ആര്‍ എസ് എസ് നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന ബായാര്‍ കരീം മൗലവിയുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ വഹിക്കുക, സംഘ് പരിവാര്‍ ഭീകരത അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറുകണക്കിന്ന് പിഡിപി പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് കാസറഗോഡ് വിദ്യാനഗര്‍ ഗവര്‍മെന്‍റ് കോളേജ് പരിസരത്ത് നിന്നും ആരംഭിച്ചു. സംഘ് പരിവാറിനെതിരെ പ്രതിഷേധമിരമ്പിയ മാര്‍ച്ചിന്ന് പിഡിപി ജില്ലാ മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കി.

publive-image

പിഡിപി ജില്ലാ പ്രസിഡന്‍റ് റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍ അഹമ്മദ് ജില്ലാ ട്രഷറര്‍ അബ്ദുള്ള കുഞ്ഞി ബദിയഡുക്ക, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം കെ ഇ അബ്ബാസ്, അബ്ദുല്‍ റഹ്മാന്‍ പുത്തിഗെ, സംസ്ഥാന കൗണ്‍സില്‍ അംഗം സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങള്‍, മൊയ്ദു ബേക്കല്‍, ജില്ലാ ഉപാധ്യക്ഷډാരായ ഹുസൈനാര്‍, കെ പി മുഹമ്മദ്, കാസറഗോഡ് മണ്ഡലം പ്രസിഡന്‍റ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, പി ടി യു സി ജില്ലാ സെക്രട്ടറി ഖാദര്‍ ലബ്ബൈക്, ഐ എസ് എഫ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആബിദ് മഞ്ഞംപാറ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്‍റ് ജാസിര്‍ പോസോട്ട്, കാസറഗോഡ് മണ്ഡലം സെക്രട്ടറി അബ്ദുള്ള ഊജന്തടി, പി സി എഫ് ഭാരവാഹികളായ ലത്തീഫ് കുമ്പഡാജെ, ഫാറൂഖ് പച്ചമ്പള, അഫ്സര്‍ മള്ളങ്കൈ, റഫീഖ് പോസോട്ട്, മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ റഹ്മാന്‍ ബേക്കൂര്‍, പി എച്ച് എഫ് സംസ്ഥാന സമതി അംഗം എം ടി ആര്‍ ഹാജി ആദൂര്‍, മണ്ഡലം ഭാരവാഹികളായ ബാബു നെട്ടണികെ, ദിവാകരന്‍ ബദിയഡുക്ക ധനഞ്ജയ് മഞ്ചേശ്വരം, ഹനീഫ പോസോട്ട്, അസീസ് ഷേണി, മുഹമ്മദ് ആലംപാടി, ഇബ്രാഹിം കോളിയഡ്ക, റാഫി പുഞ്ചാവി, ഉസ്മാന്‍ ഉദുമ, മുഹമ്മദ് ഗുഡ്ഡ്, റഫീഖ് ഉദ്യാവര്‍ തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര സ്വാഗതവും ജില്ലാ ജോയിന്‍റ് സെക്രട്ടറി ഷാഫി കളനാട് നന്ദിയും പറഞ്ഞു.

Advertisment