Advertisment

ചെമ്പരിക്ക ഷഹീദ് സി എം കൊലപാതകം: സമസ്ത മൗനം വെടിയുമെന്ന്‍ പ്രതീക്ഷിക്കുന്നു - പിഡിപി

New Update

കാസറഗോഡ്:  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ ഷഹീദ് സി എം അബ്ദുള്ള മൗലവി യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷഹീദ് സി എം അബ്ദുള്ള മൗലവിയുടെ മകൻ ഷാഫി ചെമ്പരിക്കയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ആധികാരിക മുസ്ലിം പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മൗനം വെടിയുമെന്ന് പ്രദീക്ഷിക്കുന്നു എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ മഞ്ചേശ്വരം അഭിപ്രായപ്പെട്ടു.

Advertisment

publive-image

നവംബർ 10ന്ന് മേൽപറമ്പ് പീപ്പിൾസ് സെന്ററിൽ നടന്നപാർട്ടി കൺവൻഷൻ ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ ഒരു ഘടകത്തിലെ മുശാവറ അംഗത്തിന്ന് കൊലപാതകത്തിൽ വ്യക്തമായ പങ്കുണ്ടെന്ന ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ സംസ്ഥാനത്തൊട്ടാകെ ചർച്ചാ വിഷയമായിരിക്കുകയാണ്..

ഇന്നലകളിൽ പാർട്ടിക്ക് ലഭിച്ച വിവരങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നൽകുമ്പോൾ പിഡിപി ക്ക് രാഷ്ട്രീയ താല്പര്യ ങ്ങളാണെന്ന് പറഞ്ഞു ചിലർ ഒളിഞ്ഞും തെളിഞ്ഞും കൊലയാളികളെ സംരക്ഷിക്കാൻ രംഗത്തുണ്ടായിരുന്നു ആരോപണവിദേ യാരായവരെ നിയാമത്തിന്റെ മുന്നലെത്തിക്കേണ്ടവർ ആരോപണങ്ങളിൽ ഉള്ള അക്ഷരത്തെറ്റുകളെ തേടിപ്പോകാനാണ് ശ്രമിച്ചത്.

ഇത്രയും പ്രമാദമായ കേസ് ജില്ലയിൽ മറ്റൊന്ന് ഉണ്ടായിട്ടില്ലെന്നിരിക്കെ സമസ്തയുടെ ഉപാദ്യക്ഷനായിരിക്കെ കൊല്ലപ്പെട്ട ഷഹീദ് സി എം ഉസ്താദിന്റെ കൊലപാതകം നടന്നിട്ട് നീണ്ട ഒമ്പത് വർഷം കൊലയാളികൾ രക്ഷപെട്ടു കഴിയുന്നത് അന്വേഷണ ഏജൻസികളെയും വ്യവസ്ഥകളെയും സ്വാധീനിക്കാൻ സാദ്യമായത് കൊണ്ടാണ്. അത്‌ കൊണ്ടാണ് കേസ് പുതിയ ഒരു ഏജൻസി എന്ന നിലക്ക് എൻ ഐ എ അന്വേഷണം പിഡിപി ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹംപറഞ്ഞു ..

ഷഹീദ് സിഎം കേസ് എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റർ ക്യാമ്പയിൻ ജില്ലയിൽ എമ്പാടും നടന്നു വരുന്നു പാർലമെന്റ് അംഗങ്ങൾക്ക് നിവേദനങ്ങൾ നൽകുകുക ഉൾപ്പടെ പാർട്ടി ഷഹീദ് സി എം കേസ് തെളിയിക്കപ്പെടുന്നത് വരെപിഡിപി നിരന്തരം സമരത്തിലായിരിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി... ഉദുമ മണ്ഡലം പിഡിപി പ്രസിഡന്റ്‌ ഇബ്രാഹിം കോളിയടക്കം യോഗത്തിൽ അദ്യക്ഷനായിരുന്നു .

പിഡിപി സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കൽ മുഖ്യപ്രഭാഷണം നടത്തി മണ്ഡലം ട്രെഷരാർ ഉസ്മാൻ ഉദുമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഐ എസ് എഫ് ജില്ലാ കോ ഓർഡിനേറ്റർ റസാഖ് മുളിയടക്കം പി ടി യൂ സി ജില്ലാ കൺവീനർ അനന്തൻ മാങ്ങാട് അബ്ദുള്ള ചട്ടഞ്ചാൽ അബ്ദുൽ കാദർ മുസ്ലിയാർ ചാത്തങ്കൈ തുടങ്ങിയവർ സംസാരിച്ചു ഉദുമ മണ്ഡലം പിഡിപി സെക്രട്ടറി അബ്ദുൽ റഹ്മാൻ ചാത്തങ്കൈ സ്വാഗതവും റസാഖ് ഉദുമ നന്ദി യും പറഞ്ഞു

Advertisment