Advertisment

ഖത്തർ ഇബ്രാഹിം അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി

author-image
admin
New Update

ആലൂർ:  ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും മത സാമൂഹിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന ഖത്തർ ഇബ്രാഹിം ഹാജിയുടേയും സമസ്ത ട്യൂട്ടറുമായ എ ടി എം കുട്ടി ഉസ്താദ് അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.

publive-image

ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസ പ്രധാന അധ്യാപകനും ജമാഅത്ത് ഖത്തീബുമായ മുഹമ്മദ് കുഞ്ഞി ഹനീഫി നേതൃത്വം നൽകി. അധ്യപകരായ അബ്ദുൾ ഖാദർ മുസ്ല്യാർ, അബ്ബാസ് മുസ്ല്യാർ അൽതാഫ് മൗലവി ആലൂർ ഹൈദ്രോസ് ജുമാമസ്ജിദ് മുഖ്യ കാര്യദർശി എ.മുഹമ്മദ് കുഞ്ഞി പള്ളി നിർമ്മാണ കമ്മിറ്റി ട്രഷറർ അബ്ദുല്ല ആലൂർ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment