Advertisment

സൈനുൽ ആബിദീൻ നാടിനും സമൂഹത്തിനും മാതൃക - കാസറഗോഡ് ഡി.വൈ.എസ്.പി. എം വി സുകുമാരൻ

author-image
admin
New Update

പൊവ്വൽ:  സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ബോവിക്കാനം റെയിഞ്ചിന്റെ ആഭിമുഖ്യത്തിൽ രണ്ട് കുരുന്നു ജീവൻ രക്ഷിച്ച പൊവ്വൽ റൗളത്തുൽ ഉലൂം മദ്രസ ഒന്നാം ക്ലാസ് വിദ്യാർത്ഥി സൈനുൽ ആബിദിനെ അനുമോദിച്ചു.

Advertisment

രാവിലെ 9.30ന് തുടങ്ങിയ പരിപാടി റെയിഞ്ച് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഹനീഫി ആലൂറിന്റെ അദ്ധ്യക്ഷതയിൽ പൊവ്വൽ ജമാ അത്ത് ഖത്തീബും മുദരിസുമായ സുബൈർ ദാരിമി ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ഡി.വൈ.എസ്.പി എം.വി സുകുമാരൻ മുഖ്യാതിഥിയായിരുന്നു.

publive-image

ഒരു നാട് മുഴുവൻ തേങ്ങേണ്ട വാർത്തയെ സൈനുൽ ആബിദിന്റെ മനോധര്യമാണ് ഇങ്ങനെ അനുമോദനത്തിന്റെ നാളുകൾ സൃഷ്ടിച്ചതെന്ന് അനുമോദന പ്രസംഗം നടത്തിക്കൊണ്ട് എം.വി സുകുമാരൻ പറഞ്ഞു.

സൈനുൽ ആബിദിന് റെയിഞ്ച് വകയായുള്ള മൊമന്റോയും ക്യാഷ് അവാർഡും ഡി.വൈ.എസ്.പി സുകുമാരൻ വിതരണം ചെയ്തു. ശേഷം ചെർക്കളം അബ്ദുല്ല അനുസ്മരണവും പ്രാർത്ഥന സദസ്സും നടന്നു മദ്രസ പാഠപുസ്തക ശില്പശാലക്ക് മുഫത്തിഷ് മുസ്തഫ ദാരിമി കരുവാരക്കണ്ട് നേതൃത്വം നൽകി ജംഇയ്യത്തുൽ മുഅല്ലിമീൻ അറുപതാം വാർഷികത്തോടനുബന്ധിച്ചുള്ള ഹരിതവൽക്കരണ പദ്ധതിയുടെ ഭാഗമായി വൃക്ഷതൈ വിതരണം നടന്നു.

എ.ബി ഷാഫി, മുഹമ്മദ് കുഞ്ഞി ആലൂർ, അബ്ദുൾ ലെത്തിഫ് മൗലവി ചെർക്കള എന്നിവർ പ്രസംഗിച്ചു,അബദുല്ല ആലൂർ ,പി.എം.എ സലാംനഈമി, റഷീദ് ഫൈസി,യൂസഫ് സഅദി,ബിസ്മില്ല അബ്ദുൾ ഖാദർ ഹാജി, മൊയ്തുബാവാഞ്ഞി, അഹമ്മദ് ഹാജി, സൈനുൽ ആബിദിന്റെ പിതാവ് അബ്ബാസ് എന്നിവർ സംബന്ധിച്ചു. റെയിഞ്ച് സെക്രട്ടറി ഹമീദ് ഫൈസി സ്വാഗതവും സിദ്ധിഖ് ഫൈസി ബജ നന്ദിയും പറഞ്ഞു.

Advertisment