Advertisment

പാരമ്പര്യത്തിലേക്ക് മടങ്ങണം - സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ

New Update

കാസറഗോഡ്:  പാരമ്പര്യങ്ങളിൽ നിന്ന് വ്യതിചലിച്ചതാണ് ഇന്ന് സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമെന്നും പാരമ്പര്യത്തിലേക്ക് മടങ്ങുക എന്നതാണ് പ്രശ്ന പരിഹാരത്തിനുള്ള മാർഗമെന്നും ആലൂർ ശംസുൽ ഉലമാ ഇസ്ലാമിക് സെൻറർ ഒന്നാം വാർഷിക പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ പറഞ്ഞു.

Advertisment

publive-image

വാർഷിക ആഘോഷ പരിപാടി വൈകിട്ട് അഞ്ച് മണിക്ക് സമസ്തയുടെ തല മുതിർന്ന പ്രവർത്തകൻ എ.ടി അബ്ദുൾ റഹ്മാൻ ഹാജി പതാക ഉയർത്തി സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. കൺവീനർ എ.കെ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു.

publive-image

മൻസൂർ ഫൈസി, ആലൂർ ജമാഅത്ത് പ്രസിഡണ്ട് എ.ടി അബൂബക്കർ ഹാജി, അബ്ദുല്ല ആലൂർ, കാദർ കോളോട്ട്, ശിഹാബ് ആലൂർ,നൗഷാദ്‌കോളോട്ട്, അസീസ് എം.എ, തുടങ്ങിയവർ സംബന്ധിച്ചു. മാസ്റ്റർ അഫ്സൽ എ.എ ഖിറാഅത്ത് അവതരിപ്പിച്ചു ശാഖാ സെക്രട്ടറി മഷൂദ് മീത്തൽ നന്ദി പറഞ്ഞു.

Advertisment