Advertisment

SKSSF ആലൂർ യൂണിറ്റ് സർഗലയം മദ്ഹ് റസൂൽ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ആലൂർ:  എസ്.കെ.എസ്.എസ്.എഫ് ആലൂർ യൂണിറ്റ് സർഗലയം വിംഗും യു.എ.ഇ കമ്മിറ്റിയും നബിദിനാഘോഷത്തിന്റെ ഭാഗമായി മദ്ഹ് റസൂൽ എന്ന പേരിൽ ആലൂർ ശംസുൽ ഉലമാ ഇസ്ലാമിക് സെൻററിൽ എസ്.ബി.വി വിദ്യാർത്ഥികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിച്ചു.

Advertisment

publive-image

എസ്.കെഎസ്.എസ്.എഫ് ബോവിക്കാനം ക്ലസ്റ്റർ പ്രസിഡണ്ട് സയ്യിദ് ഹാമിദ് തങ്ങൾ മാസ്തിക്കുണ്ട് ഉദ്ഘാടനം ചെയ്തു ശാഖാ പ്രസിഡണ്ട് ശിഹാബ് ആലൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മഷൂദ് മീത്തൽ സ്വാഗതം പറഞ്ഞു.

കലാമത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ എ.ടി അബ്ദുൾ റഹ്മാൻ ഹാജി, എ.കെ അബ്ബാസ്, അബ്ദുല്ല ആലൂർ,എം.എ അബ്ദുൾ ഖാദർ ,എം.എ മുഹമ്മദ്, റസ്സാഖ് മീത്തൽ, താജുദ്ധീൻ എ.ടി, നൗഷാദ്കോളോട്ട്, സിദ്ധീഖ് ബി.കെ, അബ്ദുൾ ഹ്മാൻ ഫോറൈൻ, ഹനീഫ അടുക്കത്തിൽ, ഉസ്മാൻ ഗ്രാന്റ്, ഇസ്മായിൽ മാസ്റ്റർ, ആമു മീത്തൽ തുടങ്ങിയവർ വിതരണം ചെയ്തു.

publive-image

വർക്കിംഗ് സെക്രട്ടറി ഇർഷാദ് മീത്തൽ, അസീസ് എം.എ, സഹൽ എ.കെ, നിസാമുദ്ധീൻ തായത്ത്, ബഷീർ കടവിൽ,റഷീദ് തായത്ത്, ഖാദർ കോളോട്ട്, മാസ്റ്റർ നിഹാദ്, മാസ്റ്റർ ഇബ്രാഹിം ബാത്തിഷ, മാസ്റ്റർ അബ്ദുൾ ഖാദർ ഐ.എം, റഫീഖ് തലപ്പാടി, ഖാദർ എം.എ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment