Advertisment

എസ് കെ എസ് എസ് എഫ് മുനിയൂർ ശാഖ കണ്ണിയത്ത് ഉസ്താദ്-ശംസുൽ ഉലമ അനുസ്മരണവും മതപ്രഭാഷണവും നാളെ

author-image
അബ്ദുള്ള ആളൂര്‍
Updated On
New Update

മുനിയൂർ:  എസ് കെ എസ് എസ് എഫ് മുനിയൂർ ശാഖ സംഘടിപ്പിക്കുന്ന കണ്ണിയത്ത് ഉസ്താദ്-ശംസുൽ ഉലമ അനുസ്മരണവും മജ്ലിസ്നൂർ രണ്ടാം വാർഷികവും നാളെ മഗ്‌രിബിന് ശേഷം അസ്സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ വെച് നടക്കും. മജിസ്‌നൂറോടെ പരിപാടിക്ക് തുടക്കമാവും.

Advertisment

കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ജനസെക്രട്ടറി ഫസൽ റഹ്മാൻ ദാരിമി കുമ്പഡാജെ ഉൽഘാടനം നിർവഹിക്കും. മുഹമ്മദ് കുഞ്ഞി ഹനീഫി അധ്യക്ഷത വഹിക്കും, അബ്ദുൽ കരീം ഫൈസി കുൻതൂർ മുഖ്യ പ്രഭാഷണം നടത്തും.

സമാപന കൂട്ടു പ്രാർത്ഥനക്ക് സയ്യിദ് ഫസൽ ഹാമിദ് കോയമ്മ തങ്ങൾ അൽബുഖാരി കുന്നുംകൈ നേതൃത്വം നൽകും. ആദം ദാരിമി റഷീദ് ബെളിഞ്ചം, അഷ്റഫ് മിസ്ബാഹി, ഖലീൽ ദാരിമി സുഹൈൽ റഹ്മാനി തുടങ്ങിയ സംഘടനാ നേതാക്കൾ സംബന്ധിക്കും.ശേഷം അന്നദാനത്തോടെ സമാപിക്കും.

സ്വാഗത സംഘം ഭാരവാഹികളായ ഹനീഫ്.എം,മൊയ്‌ദു യു.എം,അബ്ദുല്ല കുഞ്ഞി.എം.ഇ,അബ്ദുൽറഹ്മാൻ.ബി,ഫാറൂഖ് യു.എം,അബ്ദുൽ ജബ്ബാർ, ഇബ്രാഹിം വി.എം ശരീഫ് പാലക്കാർ മൊയതിൻ എം ഇ സിദ്ധീഖ് എം തുടങ്ങിയവർ വാർത്താക്കുറിപ്പൽ അറിയിച്ചു.

Advertisment