Advertisment

എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് നവ സാരഥികള്‍

author-image
admin
Updated On
New Update

കുമ്പള:  ധാർമ്മിക വിപ്ലവം പറയൂ ഇതാണെന്റെ മാർഗം എന്ന ശീർഷകത്തിൽ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ആചരിച്ച് വന്ന അംഗത്വ കാല പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ച് നടന്ന സ്റ്റുഡന്റ് കൗൺസിലുകളുടെ ഭാഗമായി ജില്ലാ വാർഷിക കൗൺസിലിന് പ്രൗഢമായ സമാപനം.

Advertisment

publive-image

400 യൂണിറ്റ് 51 സെക്ടർ 9 ഡിവിഷൻ പുനസംഘടനയക്ക് ശേഷം കുമ്പള ശാന്തി പള്ളയിൽ നടന്ന ജില്ലാ സ്റ്റുഡന്റ്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂരിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.അബ്ദുറശീദ് നരിക്കോട് ഉദ്ഘാടനം ചെയ്തു.

എം.അബദുൽ മജീദ് അരിയല്ലൂർ വിഷയാവതരണം നടത്തി.

അബ്ദുസമദ് യൂണിവേഴ്സിറ്റി നടപടികൾ നിയന്ത്രിച്ചു. ജനറൽ, സാമ്പത്തികം, ട്രൈനിംഗ്, ദഅവ, ഹൈസൽ, വിസ്ഡം, കാമ്പസ്, മഴവിൽ, കലാലയം റിപോർട്ടുകൾ കെ.എം.കളത്തൂർ, ഹാരിസ് ഹിമമി സഖാഫി, അസീസ് സഖാഫി, സയ്യിദ് മുനീറുൽ അഹ്ദൽ, ഷിഹാബ് പാണത്തൂർ, ശകീർ എം.ടി.പി, ഫാറൂഖ് പൊസോട്, അബ്ദുൽ റഹിമാൻ സയാഫി പൂത്തപ്പലം അവതരിപ്പിച്ചു.

പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു,

പ്രസിഡന്റ്

സയ്യിദ് മുനീറുൽ അഹ്ദൽ

ജനറൽ സെക്രട്ടറി

ഷക്കീർ MTP തൃക്കരിപ്പൂർ

ഫിനാൻസ് സെക്രട്ടറി

അബ്ദുൽറഹ്മാൻ സഖാഫി പൂത്തപ്പലം

സെക്രട്ടറി

ഷംസീർ സൈനി, ഹസ്സൈനാർ മിസ്ബാഹി, റഷീദ് സഅദി തൃക്കരിപ്പൂർ, ഫാറൂഖ് പൊസോട്ട്, നംഷാദ് ബേക്കൂർ, ഷാഫി തൃക്കരിപ്പൂർ, അബ്ദുൽ റഹ്മാൻ ഏരോൽ, കരീം ജൗഹരി ഗാളിമുഖം

സെക്രട്ടറിയേറ്റ് അംഗം

സുബൈർ ബാഡൂർ, മുത്തലിബ് ഉദുമ

സ്വാദിഖ് ആവളം സ്വാഗതവും ശകീർ എം.ടി.പി നന്ദിയും പറഞ്ഞു. കുമ്പള ടൗണിൽ വിദ്യാർത്ഥി റാലിയോടെ പരിപാടി സമാപിച്ചു.

Advertisment