എസ് എസ് എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന സീറത്തുനബി അക്കാദമിക്ക് കോൺഫറൻസ് നവംബര്‍ 15 ന്

Friday, October 12, 2018

കാസറകോഡ്:  വിശ്വാസി മനസുകളിൽ സ്നേഹത്തിന്റെയും നന്മയുടെയും ഇതളുകൾ വിടർത്തി പ്രവാചകർ (സ)തങ്ങളുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വലിൽ മീലാദ് കാമ്പയിൻ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സീറത്തുന്നബി അക്കാദമിക് കോൺഫറൻസിന് പ്രഖ്യാപനമായി.

നവംബർ 15ന് രാവിലെ മുതൽ കാസറകോഡ് നടക്കുന്ന കോൺഫറൻസിൽ വിവിത തലത്തിൽ നിന്നും തിരഞ്ഞെടുത്ത മുപ്പത് പ്രഭന്ധങ്ങൾ അവതരിപ്പിക്കും.
മൂന്ന് വേദികളിലായി നടക്കുന്ന പരിപാടിയിൽ പ്രത്യേകം രജിസ്റ്റർ ചെയ്ത ആയിരം പ്രതിനിധികൾ സംബന്ധിക്കും.

മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ നേതൃത്വം നൽകും. ശേഷം നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രമുഖ നേതാക്കളും സാദാത്തീങ്ങളും സംബന്ധിക്കും.

ഹോട്ടൽ സിറ്റി ടവറിൽ നടന്ന പ്രഖ്യാപന കൺവെൻഷൻ സംസ്ഥാന ഉപാദ്യക്ഷൻ സി.പി ഉബൈദുള്ള സഖാഫിയുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന ഉപാദ്യക്ഷൻ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു.

സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ പ്രഖ്യാപനം നടത്തി. എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സി.കെ റാഷിദ് ബുഖാരി വിഷയാവതരണം നടത്തി.

അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, എം.ടി ഷിഹാബുദ്ധീൻ സഖാഫി, അബ്ദുൽ വഹാബ്, അബ്ദുൽ ജലീൽ സഖാഫി മാവിലാഡം, ഉമർ സഖാഫി മുഹിമ്മാത്ത്, മൂസ സഖാഫി കളത്തൂർ, മദനി ഹമീദ്, അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ, സി.എൻ ജാഫർ, ഹാജി അമീറലി ചൂരി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ, നാസർ ബന്താട്, റഫീഖ് സഖാഫി ചേടിക്കുണ്ട്, ഹാരിസ് ഹിമമി സഖാഫി, അസീസ് സഖാഫി മച്ചമ്പാടി, അബ്ദുറന്മാൻ എരോൽ, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, സംബന്ധിച്ചു. സ്വാദിഖ് ആവളം സ്വാഗതവും കെ.എം.കളത്തൂർ നന്ദിയും പറഞ്ഞു.

×