Advertisment

എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ സാഹിത്യോസവ് 4, 5 തീയതികളില്‍ അര്‍ളടുക്കയില്‍

author-image
admin
New Update

ബദിയടുക്ക:  വിദ്യാത്ഥികളുടെ കലാവാസനകള്‍ പരിപോഷിക്കുന്നതിന് വേണ്ടി എസ് എസ് എഫ് നടത്തി വരുന്ന സാഹിത്യോത്സവിന്‍റെ ബദിയടുക്ക ഡിവിഷനിലെ സാഹിത്യോത്സേവ് ആഗസ്റ്റ് 4,5 ശനി, ഞായര്‍ ദിവസങ്ങളില്‍ അര്‍ളടുക്ക മര്‍ഹും ഇര്‍ഷാദ്, സാബിര്‍ നഗരിയില്‍ അരങ്ങേരും.

Advertisment

publive-image

സെക്ടര്‍ ഘടകങ്ങളില് മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ച പ്രതിഭകളാണ് ഡിവിഷന്‍ മത്സരങ്ങളില്‍ മാറ്റുരക്കും. കലാപ്രതിഭകളെ സ്വീകരിക്കാന് വേണ്ടി വിപുലമായ ഒരുക്കങ്ങള്‍ അര്‍ളടുക്കയില്‍ പൂര്‍ത്തിയായി.

അഞ്ഞൂറോളം പ്രതിഭകള് മാറ്റെരുക്കുന്ന സാഹിത്യോത്സവിന് ആഗസ്ത് 4 ന് ശനിയാഴ്ച വൈകുന്നേരം മണിക്ക് കാസര്‍ഗോഡ് ഡി വൈ എസ് പി എം വി സുകുമാരന്‍ ഉല്‍ഘാടനം ചെയ്യും,രവീന്ദ്രന്‍ പാടി മുഖ്യാതിഥിയാകും, സ്വാദിഖ് ആവളം സന്ദേശ പ്രഭാഷണം നടത്തും സമ്മേളനത്തോടെ തുടക്കം കുറിക്കും.

സിയാറത്ത്, പതാക ഉയര്‍ത്താല്‍ മുന്നോടിയായി നടക്കും. രാത്രി ഏഴ് മണിക്ക് ആത്മീയ സമ്മേളനവും ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനവും നടക്കും. മത, സാംസ്കാരിക, രാഷ്ടീയ മേഖലകളിലെ പ്രമുഖ വ്യക്ത്വിതങ്ങള് സംബന്ധിക്കും.

Advertisment