ബോവിക്കാനം: ആലൂരിലും സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം, ഇന്ന്(27.5.2018 ഞായര്‍) രാവിലെ ടി കെ അബ്ദുൽ ഖാദരിന്‍റെ നാല് വളർത്തു ആടുകളെ പന്ത്രണ്ടോളം വരുന്ന തെരുവു നായകൾ കടിച്ചുകൊന്നു, ഒരു ആടിനെ നായ കൊണ്ട് പോവുകയും ചെയ്തു.
ആലൂർ മുണ്ടക്കൈ ഭാഗത്തുള്ള ജനങ്ങൾ തെരുവുനായ ശല്യം രൂക്ഷമായത്തോടെ സ്കൂൾ തുറക്കാറായി സമയത്ത് നായകളുടെ ശല്യം വർധിച്ചു വരുന്നത് രക്ഷിതാക്കളുടെ ഭീതി വര്‍ധിച്ചു വരുന്നു,ഈ ഭാഗങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഭീതിയോടെയാണ്. അധികാരികൾ ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.