Advertisment

എസ് വൈ എസ് മുളിയാർ സർക്കിൾ സ്വാന്തനം ടീമിന് നാട്ടുക്കാരുടെയും, സോഷ്യല്‍ മീഡിയകളിലും അഭിനന്ദന പ്രവാഹം,തത്ക്കാലം ദുരിത യാത്രയ്ക്ക് അശ്വാസം

author-image
admin
New Update

ബോവിക്കാനം:  ചെർക്കള ജാൽസൂർ അന്തർ സംസ്ഥാന പാതയായ എട്ടാം മൈൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുറവിളി തുടങ്ങിയിട്ട് കാലം കുറെയായി , ഈ റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ എപ്പോഴും അപകടം മാടിവിളിക്കുന്നുമുണ്ട് .

Advertisment

publive-image

വാഹനാപകടത്തിൽ രണ്ട് യുവാക്കളുടെ ജീവൻ പൊലിയേണ്ടി വന്ന സാഹചര്യം വരെ ഇവിടെ ഉണ്ടായിട്ടുണ്ട് . ബന്ധപ്പെട്ടവരിൽ ഒരുപാട് പ്രാവശ്യം പരാതി നൽകിയിട്ടും ഒരു നടപടി പോലും ഉണ്ടായില്ല. സോഷ്യൽ മീഡിയയിലടക്കം എട്ടാംമൈൽ റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പ്രചരിക്കപ്പെട്ടിരുന്നു.

സുന്നി യുവജന സംഘം മുളിയാർ സർക്കിൾ സ്വാന്തനം ടീം ആരും പറയാതെ തന്നെ സ്വയം അറിഞ്ഞു ഈ റോഡ് നന്നാക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ ഇവിടുത്തെ പ്രദേശക്കാരും ഇവരോടൊപ്പം കൈകോർത്തു . ഈ റോഡിലെ യാത്രാ ദുരിതങ്ങൾക് താൽകാലികമായെങ്കിലും ആശ്വാസം എന്ന് പറയാം.

publive-image

എസ് വൈ എസിന്‍റെ ഈ പ്രവര്‍ത്തനത്തെ നാട്ടുകാരും, വഹാന യാത്രക്കാരും, സോഷ്യല്‍ മീഡിയകളില്‍ അടക്കം അഭിനന്ദനം പ്രവഹങ്ങളാണ് എസ് വൈ എസ് മുളിയാര്‍ സര്‍ക്കിളിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

എത്രയും പെട്ടെന്ന് ഈ റോഡ് പൂര്‍ണ ഗതാഗത സൗകര്യം ഒരുക്കണമെന്ന് മുളിയാര്‍ സര്‍ക്കിള്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്,എസ് എസ് എഫ് തുടങ്ങിയ പ്രവര്‍ത്തകര്‍ സ്വാന്തന പ്രവര്‍ത്തനത്തില്‍ പങ്കളായി.

Advertisment