Advertisment

എസ്.വൈ.എസ് മുളിയാർ പഞ്ചായത്ത് പുതിയ കമ്മിറ്റി നിലവിൽ വന്നു

New Update

പൊവ്വൽ:  സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആധികാരിക പോഷക സംഘടനയായ സമസ്ത സുന്നി യുവജന സംഘടനയുടെ (എസ്.വൈ.എസ്) മുളിയാർ പഞ്ചായത്ത് കൺവെൻഷൻ പൊവ്വൽ റൗളത്തുൽ ഉലൂം മദ്രസ ഓഡിറ്റോറിയത്തിൽ വെച്ച് വളരെ വിപുലമായ പരിപാടികളോടെ നടന്നു.

Advertisment

സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ.ഖാസിം മുസ്ല്യാർ ഉൽഘാടനം ചെയ്തു. എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം അബൂബക്കർ മൂലടുക്കം അദ്യക്ഷത വഹിച്ചു.

publive-image

ജാബിർ ഹുദവി ക്ലാസെടുത്തു. സമസ്ത ജില്ലാ മുശാവറ അംഗം ഇ പി ഹംസത്തു സഅദി, എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി ബി.കെ ഹംസ ആലൂർ, എസ്.കെ.എസ്.എസ് എഫ് ജില്ലാ സെക്രട്ടറി സുബൈർ ദാരിമി പൊവ്വൽ, അബ്ദുസലാം ദാരിമി കരുവാരക്കുണ്ട് ,ഹാശിം ദാരിമി, സമസ്ത ജംഇയ്യത്തുൽ മുഅല്ലിമിൻബോവിക്കാനം റെയിഞ്ച് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂർ, ജനറൽ സെക്രട്ടറി ഹമീദ് ഫൈസി, ട്രഷറർ എ മുഹമ്മദ് കുഞ്ഞി ആലൂർ, മുഫത്തിശ് മുസ്തഫാ ദാരിമി, റശീദ് ഫൈസി, എ ബി. ശാഫി, സംയുക്ത ജമാഅത്ത് സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി,എം അബ്ദുല്ല കുഞ്ഞി ഹാജി, അബ്ബാസ് കൊളച്ചെപ്പ്, റസ്സാഖ് ചാപ്പ, എസ്.കെ.എസ്.എസ്.എഫ് മേഖല സഹചാരി സെക്രട്ടറി അബ്ദുല്ല ആലൂർ, ബിസ്മില്ല അബ്ദുൽ ഖാദർ ,ബാത്തി ഷ പൊവ്വൽ, മൊട്ട അബ്ദുൽ ഖാദർ ,മൊയ്തു ബാവാഞ്ഞി,റഊഫ് ബായിക്കര എന്നിവർ പ്രസംഗിച്ചു സെക്രട്ടറി പി.എം എ 'സലാംനഈമി സ്വാഗതവും ഫോറൈൻ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ:  എ.ബി.ശാഫി പൊവ്വൽ, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാരായി സയ്യിദ് ബുർഹാൻ തങ്ങൾ, അബ്ദുല്ല ആലൂർ,അബ്ദുല്ല മുളിയാർ എന്നിവരേയും ജനറൽ സെക്രട്ടറിയായി ഫോറൈൻ മുഹമ്മദ് കുഞ്ഞിയെയും ജോയിൻ സെക്രട്ടറിമാരായി പി.എം.എ സലാംനഈമി, ഹമീദ് ബാവിക്കര എന്നിവരും ട്രഷറർ ആയി മൻസൂർ മല്ലത്തും തെരെഞ്ഞെടുത്തു

Advertisment