Advertisment

ഉപ്പള ഐല മൈതാന വിവാദം മംഗൽപാടി ഭരണ സമിതി തീരുമാനം. കനത്ത വില നൽകേണ്ടി വരും - പിഡിപി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ഉപ്പള:  സർക്കാർ ഭൂമി സംഘ് പരിവാർ ശക്തികളുടെ ഇങ്ങിതത്തിനനുസരിച്ഛ് വീതിച്ചു നൽകാൻ തീരുമാനിച്ച മംഗൽപാടി പഞ്ചായത്ത്‌ ഭരണ സമിതിയുടെ നിഗൂഢമായ നിലപാട് അതി വിദൂരമല്ലാത്ത ഭാവിയിൽ ദൂരെ വ്യാപക പ്രത്യാഘാതങ്കൾ സൃഷ്ടിക്കും.

Advertisment

സംഘ് പരിവാറിന്റെ ബാലിശമായ വാദങ്ങൾക്ക് കൊഴുപ്പു കൂടാനുള്ള വിലകുറഞ്ഞ നടപടികൾ സ്വീകരിച്ച പഞ്ചായത്ത്‌ ഭരണ സമിതി കനത്ത വില നൽകേണ്ടി വരും എന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.

പഞ്ചായത്ത്‌ ഭരണ സമിതിയുടെ അജണ്ടയിലില്ലാത്തതും ബോർഡിൽ ചർച്ച ചെയ്യാത്തതുമായ കാര്യങ്ങൾ ആർ എസ് എസ് സംഘ്പരിവാറിന്റെയും ഇങ്ങിതത്തിന്ൻ അനുകൂലമായി പഞ്ചായത്ത്‌ മിനിട്സ് രഹസ്യമായി മുൻകൂട്ടി തയ്യാറാക്കിയ ഭരണ സമിതിയിലെ ചിലർ സമുദായത്തെയും പൊതു ജങ്ങളെയും വഞ്ചിച്ചു കൊണ്ട് പൊതു സ്വത്തുക്കൾ സംഘപരിവാർ ശക്തികളുടെ പ്രീണനത്തിന്ന് വേണ്ടി നീക്കി വെക്കുന്നത് പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണോ എന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണമെന്നും പിഡിപി ആവശ്യപ്പെട്ടു...

പഞ്ചായത്ത്‌ ഭരണ സമിതി തീരുമാനം അടിയന്തിര പ്രാധാന്യത്തോടെ കൂടി പുനഃപരിശോദികണാമെന്നും വർഗീയ ധ്രുവീകരണങ്ങൾ ഉണ്ടാകുന്ന ഇത്തരം നിലപാടുകളിൽ നിന്നും പിന്മാറണമെന്നും പിഡിപി ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് നേതൃത്വവും ഭരണ സമിതിയും കുറ്റകരമായ തെറ്റ് തിരുത്താതെ ലാഘവത്തോടയാണ് ഇനിയും നീങ്ങുന്നതെങ്കിൽ പിഡിപി മതേതര കൂട്ടായ്മയുണ്ടാക്കി ശക്തമായ നിരന്തര പ്രതിഷേധ സമരങ്ങളുമായി രംഗത്തുണ്ടാകുമെന്നും പാർട്ടി മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി

Advertisment