Advertisment

സുന്നി ആദര്‍ശ സമ്മേളനം വ്യാഴായ്ച്ച പൊവ്വലില്‍

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

പൊവ്വല്‍: ഇസ്‌ലാമിക ആശയങ്ങളെ വികൃതമാക്കുകയും യഥാര്‍ഥ വിശ്വാസികളെയും മതചിഹ്നങ്ങളെയും തള്ളിപറയുകയും, സമൂഹത്തെ വഴിതെറ്റിക്കുന്ന പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്ന വഹാബികള്‍ക്ക് എതിരെ സുന്നി കോര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ ഒക്ടോബര്‍ 31ന് പൊവ്വലില്‍ സുന്നി ആദര്‍ശ സമ്മേളനം നടക്കും. വൈകിട്ട് 5 മണിക്ക് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.

പ്രമുഖ പ്രഭാഷകന്‍ അലവി സഖാഫി കൊളത്തൂര്‍ ആദര്‍ശ പ്രഭാഷണം നടത്തും. പണ്ഡിതന്മരും, നേതാക്കളും പങ്കെടുക്കും. സംശയ നിവാരണത്തിനും അവസരമുണ്ടാകും.

Advertisment