Advertisment

കാസർകോട് മീൻ പിടിക്കാൻപോയ യുവാവ് കാൽവഴുതി പുഴയിൽ വീണ് മരിച്ചു

New Update

ബദിയടുക്ക:  മീൻ പിടിക്കാൻപോയ യുവാവ് കാൽവഴുതി പുഴയിൽ വീണ് മരിച്ചു. പെർള നൽക്ക ബീർമൂലയിലെ നാരായണ നായ്ക് - സരസ്വതി ദമ്പതികളുടെ മകൻ സൂര്യ കുമാരാ(33)ണ് മരിച്ചത്.

Advertisment

publive-image

വ്യാഴാഴ്ച വൈകിട്ടോടെ അഡുക്ക സ്ഥല പുഴയിലെ നേരോളിയിലായിരുന്നു സംഭവം. സുഹൃത്തുക്കൾക്കും സഹോദരനുമൊപ്പമാണ് സൂര്യ കുമാർ മീൻ പിടിക്കാനെത്തിയത്. ഇതിനിടെ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന് കാസർകോട് നിന്നെത്തിയ ഫയർഫോഴ്സും പോലീസും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Advertisment