Advertisment

മണൽ മാഫിയ അധികരിക്കുന്നു എന്ന വാർത്താ തലക്കെട്ടോടെ ഒരു നാടിനെ അധിക്ഷേപിച്ചു വ്യാജ വാർത്ത പ്രചരണവും കളക്ടർക്കു മുന്നിൽ വ്യാജ പത്രിക സമർപ്പണവും

New Update

ആലൂർ:  മണൽ മാഫിയ അധികരിക്കുന്നു എന്ന തലക്കെട്ടോടെ ജനശ്രദ്ധ പിടിച്ചുപറ്റി ഒരു നാടിനെ മാഫിയ ഭീഷണിപ്പെടുത്തി എന്ന വ്യാജ വാർത്ത നൽകി അന്നാട്ടിലെ ജനങ്ങളെ ഭീരുക്കളായി ചിത്രീകരിച്ചും ഇപ്പറഞ്ഞ നാട്ടിലെ വ്യക്തികളുടെ പേരും ഒപ്പും അവർപോലും അറിയാതെ ദുരുപയോഗം നടത്തി വ്യാജശേഖരണമായി കളക്ടറിക്കു മുന്നിൽ സമർപ്പിച്ചും ഒരു കൂട്ടം യുവാക്കൾ.

Advertisment

നാടിനെ അധിക്ഷേപിച്ചും ജില്ലാ തലപ്പത്തിരിക്കുന്ന അധികാരിക്കു മുമ്പിൽ വ്യാജപത്രിക സമർപ്പിച്ചു നിയമ വ്യവസ്ഥയെ മൊത്തമായി അപമാനിച്ച വ്യക്തികൾക്കെതിരെ നടപടി ഉണ്ടാകണമെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.

മണൽ മാഫിയ എന്ന പേരിലൂടെ ജനശ്രദ്ധ ആകർഷിക്കാനും അതിലൂടെ ആ ഭാഗങ്ങളിലെ ചില വ്യക്തികളോടുണ്ടായിരുന്ന വ്യക്തിവിദ്വേഷം തീർക്കാനുള്ള തന്ത്രപരമായ ഒരു നീക്കം മാത്രമായിരുന്നു ഇതെന്നും നാട്ടുകാർ ആരോപിച്ചു.

എന്നാൽ ഇതുപോലെയുള്ള വ്യക്തി വൈരാഗ്യങ്ങൾ തീർക്കാൻ നാടിന്റെ പേരു ദുരുപയോഗപ്പെടുത്തിയവരെ വെളിച്ചത്തിൽ കൊണ്ടു വരണമെന്നും നാട്ടുകാർ ആവിശ്യപ്പെട്ടു. നാട്ടുകാരുടെ പേരിൽ വ്യാജ ഒപ്പ് ശേഖരണം നടത്തിയവരെ കണ്ടെത്താൻ വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പിക്കാനും നാട്ടുകാർ തീരുമാനിച്ചു.

Advertisment