Advertisment

ബാത്തൂർ ശ്രീ ഭഗവതീ ക്ഷേത്ര പുന:പ്രതിഷ്ഠാ മഹോൽസവം

New Update

ഇരിയ:  ബാത്തൂർ ശ്രീ ഭഗവതീ ക്ഷേത്ര പുന:പ്രതിഷ്ഠാ മഹോൽസവത്തിനായി കലവറ നിറയ്ക്കലിനെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും അന്ന പ്രസാദം അർപ്പിക്കാനൊരുങ്ങി പ്രവാസിയായ മടിക്കൈയിലെ ചന്ദ്രൻ തലക്കാനം ജനുവരി 21 ന് രാവിലെ ക്ഷേത്ര തിരുസന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മുഖ്യ സ്ഥാനികൻ കുഞ്ഞിത്തീയൻ അന്തിത്തിരിയൻ അന്ന പ്രസാദ ഫണ്ട് ഏറ്റുവാങ്ങി.

മഹോൽസവ ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായി ഇ.കെ ഷാജി, നാരായണൻ തട്ടുമ്മൽ, കെ.വി ഗോപാലൻ, കൃഷ്ണൻ മൊയാലം തുടങ്ങിയവർ ഫണ്ട് കൈമാറി.

കുഞ്ഞിരാമൻ അയ്യങ്കാവ്, ശശി കുമ്പി ച്ചടുക്കം കണ്ണൻ ബാത്തൂർ, കരുണാകരൻ മൂലത്തോട്ടം, ഭരതൻ പോർക്കളം, രാമകൃഷ്ണൻ പുതിയപുര, ബാബു പാടിയിൽ, കുമാരൻ ആനക്കല്ല്, രാമകൃഷ്ണൻ പണിക്കർ ബാലൂർ, പവിത്രൻ പൊടൊവടുക്കം തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment