Advertisment

എൻഡോസൾഫാൻ ഫയലുകൾ ജില്ലാ കലക്ടർ കമ്പനിക്ക് കൈമാറാൻ ശ്രമിക്കുന്നു - കെ.ബി. മുഹമ്മദ് കുഞ്ഞി

author-image
അബ്ദുള്ള ആളൂര്‍
Updated On
New Update

മുളിയാർ:  എൻഡോ സൾഫാൻ ദുരിത ബാധിതർക്കെതിരായി നില കൊള്ളുന്ന ജില്ലാ കലക്ടർ സെല്ലിന്റെ അധീനതയിലുള്ള ഉത്തരവാദപ്പെട്ട രേഖകൾ എൻഡോ സൾഫാൻ കമ്പനിക്ക് കൈമാറാൻ സാധ്യതയുണ്ടെന്ന് എൻഡോസൾഫാൻ റമഡേഷൻ സെൽ അംഗവും, വിരുദ്ധ സമര സമിതി കൺവീനറുമായ കെ.ബി.മുഹമ്മദ് കുഞ്ഞി ആരോപിച്ചു.

Advertisment

എൻഡോസൾഫാൻ ദുരന്തബാധിതർക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച നഷ്ടപരിഹാരവും, പുനരധിവാസവും ഉറപ്പു നൽകണമെന്ന സുപ്രിം കോടതി വിധിക്കെതിരാണ് കലക്ടറുടെ നിലപാട്. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ അദ്ദേഹം കോടതിയലക്ഷ്യമാണ് നടത്തിയത്.

നിലവിലുള്ള ലിസ്റ്റിനെ മറികടന്ന് 511 പേരെ പുതുതായി തിരുകി കയറ്റിയത് നിലവിലുള്ള ലിസ്റ്റിനെ ദുർബലപ്പെടുത്തി കമ്പനിക്ക് അനുകൂലമായി

വിധിനേടിക്കൊടുക്കുന്നതിന് വേണ്ടിയാണ്.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി രൂപീകരിക്കപ്പെട്ട സെല്ലിൽ അതിന് വിരുദ്ധ മായ നിലപാട് സ്വീകരിക്കുന്ന കലക്ടർ പങ്കെടുക്കുന്നത്

അപഹാസ്യമെന്നതിനാൽ മാറ്റി നിർത്താൻ സർക്കാർ തയ്യാറാകണം.

എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി നിലപാടെക്കുന്ന സാംസ്കാരിക നായകരെയും, എഴുത്തുകാരെയും, സന്നദ്ധ സംഘടനകളെയും, ദുരന്ത ബാധിതരെയും

അവഹേളിക്കുന്ന കലക്ടർ പദവി മറന്ന് പെരുമാറുകയാണ്.

തന്റെ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിന് പകരം കൃഷി ശാസ്ത്രജ്ഞനാണെന്ന് മേനി പറയുന്ന കലക്ടർ കാർഷിക മേഖലയെ കൂടി മലീമസമാക്കാനാണ്

ശ്രമിക്കുന്നത് - കെ.ബി. കൂട്ടിച്ചേർത്തു.

Advertisment