Advertisment

കാഞ്ഞങ്ങാട് പ്ലസ്ടു വിദ്യാർത്ഥിനിയായ നവ്യ പ്രകാശിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം - കെഎസ്‌യൂ

New Update

കാസർഗോഡ്:   കാട്ടുകുളങ്ങര ജവഹർ ബാലജനവേദി വൈസ് പ്രസിഡന്റും, ഹൊസ്ദുർഗ് സ്കൂളിലെ സജ്ജീവ കെഎസ്‌യൂ പ്രവർത്തകയും ആയ നവ്യ പ്രകാശിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ ശക്തമായ അന്വേഷണം വേണം എന്ന് കെഎസ്‌യൂ ജില്ല കമ്മിറ്റി അംഗം ശ്രീജിത്ത്‌ കോടോത്ത് പറഞ്ഞു.

Advertisment

വൈകുന്നേരം വരെ ഒരു പ്രശ്നവും ഇല്ലാതെ ഉത്സവാഘോഷങ്ങളിൽ പങ്കെടുത്തിരുന്ന കുട്ടി. പെട്ടെന്ന് ആല്മഹത്യ ചെയ്തതിൽ ദുരൂഹത ഏറെയാണ്. ഒരു യുവാവിന്റെ നിരന്തര ശല്യത്തിന് പെൺകുട്ടി ഇരയായിരുന്നു എന്ന് സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്.

ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന് കെഎസ്‌യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

സംഭവത്തിനു ശേഷം യുവാവ് സ്ഥലം വിട്ടത് തന്നെ കേസിലെ പ്രതിയാകുമെന്ന് ഭയന്നാണെന്നും യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്ത് മരണത്തിന് പിന്നിലെ ദുരൂഹത പോലീസ് എത്രയും പെട്ടെന്ന് നീക്കണമെന്നും ജില്ല കമ്മിറ്റിക്ക് വേണ്ടി ശ്രീജിത്ത്‌ കോടോത്ത് ആവിശ്യപെട്ടു.

Advertisment