Advertisment

ശിശു സംരക്ഷണം പ്രത്യേകം സേന രൂപീകരിക്കണം - പിഡിപി

New Update

കാസറഗോഡ്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പിഞ്ചു കുട്ടികളെ അടക്കം തട്ടിക്കൊണ്ടു പോകുന്ന മാഫിയകൾ സജീവമായി പ്രവർത്തിക്കുന്ന ഈ സാഹചര്യത്തിൽ കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്ത്യേകം സേന രൂപീകരിക്കണമെന്ന് പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment

ശിശു ക്ഷേമ വകുപ്പിന്റെയും സർക്കാരിന്റെയും അടിയന്തിര നടപടി ഉണ്ടാകണമെന്നും പിഡിപി ആവശ്യപ്പെട്ടു.

തട്ടിക്കൊണ്ടു പോകുന്ന കുട്ടികളെ പിന്നീട് ഭിക്ഷാടനത്തിന്ന് വേണ്ടി ഇറക്കുകയും ആന്തരിക അവയവങ്ങൾ മോഷ്ടിച്ചു വിൽക്കുന്ന മാഫിയകൾക്ക് നല്കുന്നുണ്ടെന്നും ലൈംഗിക ചൂഷണം വരെ നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന പല വാർത്തകൾ മാധ്യമങ്ങൾ മുമ്പ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതാണ്.

കൂടുതൽ അപകടങ്കൽ ഉണ്ടാകുന്നതിന്ന് മുമ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉചിതമായ നടപടികൾ ഉണ്ടാകണമെന്നും പൊതു ജനങ്ങൾ രക്ഷിതാക്കൾ കലാലയങ്ങളുടെ നടത്തിപ്പുകാർ ഇത്തരം ദുഷ്ട ശക്തികളെ പിടികൂടുന്നതിന് വേണ്ടി ശ്രദ്ദിക്കുകയും പരിശ്രമിക്കുകയും വേണം എന്നും പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

Advertisment