Advertisment

അതിർത്തി അടച്ചിട്ട കർണാടക ഭരണകൂടം മാപ്പ് പറയണം - പി ഡി പി

New Update

കാസറഗോഡ്:   കൊറോണ എന്ന മഹാമാരി ലോക വ്യാപകമായി നാശം വിതച്ചു കൊണ്ടിരിക്കുമ്പോൾ പരസ്പരം സഹായിക്കേണ്ടതിന് പകരം അതിർത്തി അടച്ചിട്ടു ജനങ്ങളുടെ ഭക്ഷണവും ചികിത്സയും മുടക്കിയ കർണാടക ഭരണകൂടം മാപ്പർഹിക്കാത്ത കൊടും ക്രൂരതയാണ് ചെയ്യുന്നതെന്ന് പി ഡി പി കാസറഗോഡ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

കേവലമൊരു മനുഷ്യനോട് കാണിക്കേണ്ട മാനുഷിക പരിഗണന പോലും കാണിക്കാത്ത കർണാടക ഭരണകൂടം ജനാധിപത്യ ഇന്ത്യയ്ക്ക് നാണക്കേടിന്റെ അധ്യായമാണ് സമ്മാനിച്ചത്.

ഈ കടും പിടുത്തത്തിൽ നിന്നും മാറി ചിന്തിച്ച് കേരള ജനതയോട് മാപ്പ് പറയാൻ കർണാടക ഭരണകൂടം തയ്യാറാവണം.

കൊറോണ ഭീതിയിൽ ജനം നെട്ടോട്ടമോടുന്ന ഈ സാഹചര്യത്തിൽ അതിർത്തി അടച്ചു ജനങ്ങളെ ബുദ്ധിമുട്ടിച്ച കർണാടക ഗവൺമെന്റ് നിലപാടിൽ ചെറിയൊരു പ്രതിഷേധം പോലും അറിയിക്കാൻ തയ്യാറാവാത്ത കേരളത്തിലെ ബിജെപി ഘടകം ഉണ്ട ചോറിന് നന്ദിയില്ലാത്ത വർഗമാണെന്നും പൊതു പ്രവർത്തനത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഈ വിഷയത്തിൽ കർണാടകവുമായി സംസാരിക്കാൻ ഇവർ മുൻകൈയെടുക്കണമെന്നും പ്രസ്താവനയിൽ

പി ഡി പി മണ്ഡലം പ്രസിഡന്റ്‌ യൂനുസ് തളങ്കരയും സെക്രട്ടറി ആബിദ് മഞ്ഞംപാറ എന്നിവർ ആവശ്യപ്പെട്ടു.

Advertisment