Advertisment

റാഗിംഗ് വിനോദമല്ല, ക്രൂരതയാണ്: എസ്.എസ്.എഫ്.

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസർകോട്:  ഇഖ്ബാൽ ഹയർ സെക്കൻഡറിയിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെയുണ്ടായ അക്രമത്തിലെ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരികയും സംഭവത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവരികയും ചെയ്യണമെന്ന് എസ് എസ് എഫ് കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

Advertisment

publive-image

ഇത്തരം സംഭവങ്ങൾ ജില്ലയിൽ മുമ്പും നടന്നിട്ടുണ്ട്. കുറ്റക്കാർക്ക് പഴുതുകളിലൂടെ രക്ഷപ്പെടാനാകുന്നതാണ് റാഗിംഗുകൾ ആവർത്തിക്കപ്പെടാൻ കാരണം. കുറ്റവാളികളെ രക്ഷിക്കുകയില്ലെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും തീരുമാനിക്കണം. കുറ്റവാളികളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ശിക്ഷ വൈകുന്നത് റാഗിംഗുകൾ വർദ്ധിക്കാൻ കാരണമാവുമെന്നും സെക്രട്ടറിയേറ്റ് കൂട്ടിച്ചേർത്തു.

യോഗം ജില്ലാ പ്രസിഡന്റ്‌ സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി സ്വാദിഖ് ആവളം ഉദ്ഘാടനം ചെയ്തു.

അബ്ദുറഹ്മാന് സഖാഫി പൂത്തപ്പലം, അബ്ദുറഹ്മാന് എരോൽ, ഫാറൂഖ് പൊസോട്ട് , ഹസൈനാർ മിസ്ബാഹി, കരീം ജൗഹരി, റഷീദ് സഅദി, ഷംസീർ സൈനി, സുബൈർ ബാഡൂർ, മുത്തലിബ് അടുക്കം,നംഷാദ് ബേക്കൂർ,ഷാഫി ബീരിച്ചേരി സംബന്ധിച്ചു. ശകീർ പെട്ടിക്കുണ്ട് സ്വാഗതം പറഞ്ഞു.

Advertisment