Advertisment

ബോവിക്കാനം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ സാരഥികൾ

New Update

ബോവിക്കാനം ജമാഅത്ത് ജനറൽ ബോഡി യോഗം ഖത്വീബ് ഇ പി ഹംസത്ത സഅദി പ്രത്ഥന നടത്തി ഉദ്ഘാടനം നടത്തി. ജമാ അത്ത് പ്രസിണ്ടന്റ് എ ഹംസ ഹാജി തെക്കേപ്പള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മസൂദ് ബോവിക്കാനം സ്വഗതം പറഞ്ഞു.

Advertisment

ഷെരീഫ് കൊടവഞ്ചി വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ബി അഷറഫ് വാർഷിക ബഡ്ജറ്റും .ഹംസ ആലൂർ പ്രവർത്തന റിപ്പോർട്ടും .മുതലപ്പാറ മുഹമ്മദ് കുഞ്ഞി ഹാജി മദ്രസ്സ റിപ്പോർട്ടും അൽ അമീൻ റിപ്പോർട്ട് ഹനീഫ് ബോവിക്കാനവും അവതരിപ്പിച്ചു.

publive-image

തുടർന്ന് കുട്ട്യാനം മുഹമ്മദ് കുഞ്ഞി റിട്ടേണിംഗ് ഓഫീസറായി തിരഞ്ഞെടുപ്പ് നിയ്യന്ത്രിച്ചു.  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി മൂസഹാജി ബാൽനടുക്കവും ജനറൽ സെക്രട്ടറിയായി മസൂദ് ബോവിക്കാനത്തേയും ട്രഷററായി ബിസ്മില്ല അബ്ദുൾ റഹിമാനും തെരെഞ്ഞെടുക്കപ്പട്ടു.

മറ്റു ഭാരാവാഹികള്‍;

വൈസ് പ്രസിഡണ്ടുമാർ: ബി കെ ശാഫി ഹാജി

മുതലപ്പാറ മുഹമ്മദ് കുഞ്ഞി ഹാജി

മുഗു അബ്ദുൽ റഹ്മാൻ

സൂപ്പി കുട്ടി ഹാജി

സെക്രട്ടറിമാർ;

ബി അഷറഫ്

ഷെരീഫ് കൊടവഞ്ചി

ഹംസ ആലൂർ

ബി എം ഹാരിസ്.

Advertisment