Advertisment

അഷ്ടദള ക്ഷേത്രതന്ത്രം കൂട്ടായ്മയുടെ രണ്ടാമത് സംഗമം തൃപ്പൂണിത്തുറയിൽ ജനുവരി 13ന്

New Update

പിറവം:  കെ.ആർ.സുനിൽകുമാർ പോറ്റിയുടെ നേതൃത്വത്തിൽ 2018-ൽ അഷ്ടദള ക്ഷേത്രതന്ത്രം എന്ന ശാന്തിക്കാരുടെ കൂട്ടായ്മ തുടങ്ങി. പലവിധ സംഘടനകളും, കൂട്ടായ്മയും, നിരവധി ഉണ്ടെങ്കിലും അതിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഈ കൂട്ടായ്മ പോകുന്നത്.

Advertisment

publive-image

അതിൽ പ്രധാനമായും ക്ഷേത്രത്തിനു നേരെ ഉണ്ടാകുന്ന അധിക്രമങ്ങൾ, ശാന്തിക്കാർക്കു നേരെ ഉണ്ടാകുന്ന അക്രമങ്ങൾ, ഇതിനെതിരെ ശക്തമായി പ്രതികരിക്കുക നീതി നടപ്പിലാക്കുക മാത്രമല്ല ഗ്രൂപ്പിലുള്ള ശാന്തിക്കാർക്ക് ജോലി ഇല്ലാതവന്നാൽ ഉടൻ ജോലി നൽകുന്നതിനു വേണ്ട സഹായങ്ങൾ നൽകുക, ധനസഹായങ്ങൾ അവശത അനുഭവിക്കുന്നവർക്ക്‌ വേണ്ട ധനസഹായങ്ങൾ നൽകുന്നതിനും ശാന്തിക്കാരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും നിലകൊള്ളുന്നതിനു വേണ്ടിയാണ് ഈ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.

publive-image

അതിന്റെ മുന്നോടിയായി 2018 നവംമ്പർ മാസത്തിൽ ആലപ്പുഴ ജില്ലയിൽ' അരൂർ വച്ച് ആദ്യ സംഘമം കൂടുകയുണ്ടായി. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനു വേണ്ടി 2020 ജനുവരി 13ന് -എറണാകുളം തൃപ്പൂണിത്തുറയിൽ വച്ച് ഗ്രൂപ്പിന്റെ രണ്ടാമത് സംഗമത്തിൽ വിശിഷ്ട അതിഥികൾ പങ്കെടുക്കുന്നു.

Advertisment