Advertisment

'കേരള യൂണിവേഴ്സിറ്റി' പഠനം പൂർത്തിയാക്കാതെയുള്ള പരീക്ഷാ നടത്തിപ്പ് പ്രതിഷേധാർഹം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കേരള യൂണിവേഴ്സിറ്റി ഡിഗ്രി ആറാം സെമസ്റ്റർ പഠനം പൂർത്തിയാകുന്നതിനുമുമ്പ് പരീക്ഷകൾ നടത്തുന്നത് പ്രതിഷേധാർഹമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊല്ലം ജില്ലാ പ്രസിഡൻറ് എസ്.എം മുഖ്താർ.

Advertisment

publive-image

ഡിഗ്രി അഞ്ചാം സെമസ്റ്റർ പഠനം പൂർത്തീകരിച്ചു ജനുവരി 18ന് ആരംഭിച്ച ആറാം സെമസ്റ്റർ ആറുമാസത്തെ പഠനം വെറും 52 ദിവസൻകൊണ്ടു മാത്രം നടത്തി ഏപ്രിൽ 4 തിയതി മുതൽ ഏപ്രിൽ 18 തിയതി വരെ പരീക്ഷകൾ നടത്താൻ ഒരുങ്ങുകയാണ് കേരള യൂണിവേഴ്സിറ്റി. മതിയായ അധ്യായന ദിവസങ്ങൾ ലഭിക്കാതെയും പാഠഭാഗങ്ങൾ പൂർത്തീകരിക്കാതെമുള്ള പരീക്ഷ നടത്തിപ്പ് വിദ്യാർഥികളുടെ ഭാവി തകർക്കലാണ്.

യൂണിവേഴ്സിറ്റിയുടെ ഇത്തരത്തിലുള്ള വിദ്യാർത്ഥി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും വേണ്ട വിധത്തിലുള്ള പഠനം ദിവസങ്ങൾ നൽകിക്കൊണ്ട് പരീക്ഷകൾ നീട്ടിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Advertisment