Advertisment

പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
admin
New Update

കൊല്ലം: പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ പ്രശ്നങ്ങളിൽ സർക്കാർ നിസ്സംഗത വെടിയണമെന്നും വിദ്യാർഥികളുടെ തുടർ വിദ്യാഭ്യാസത്തിന് അനുയോജ്യമായ പദ്ധതികൾ അവിഷ്കരിച്ചു കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രതിനിധി സഭ അംഗം ഇസ്മയിൽ ഖനി.

Advertisment

ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളക്കുടി പാപ്പാരംകോട് കോളനിയിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് എസ്.എം.മുഖ്താർ അദ്ധ്യക്ഷത വഹിച്ചു വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഷാജി ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി , ജില്ലാ സെക്രട്ടറി യൂസഫ് ഓയൂർ, മണ്ഡലം പ്രസിഡന്റ് നിസാമുദ്ദീൻ,മണ്ഡലം സെക്രട്ടറി അഷ്റഫ് .എഫ്.ഐ. ടി. യു ജില്ലാ വൈസ് പ്രസിഡന്റ് ഷാനിഫാ, ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി അംഗം അസ്‌ലം അലി ,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഫാത്തിമ ഇബ്രാഹിം, റൂഫ്സിന,അംജദ് അമ്പലംകുന്ന്. ഫയറൂസ്,ആരിഫ് സലാഹ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹന,മിറോഷ്, ഷഹനാസ് ഖാൻ‌ എന്നിവർ സംസാരിച്ചു.

Advertisment