Advertisment

കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി 'തിരുവോണ ദിവസത്തെ പട്ടിണി സമരം'

New Update

തിരുവോണദിവസത്തില്‍ സെക്രട്ടറിയെറ്റിനുമുന്‍പില്‍ കശുവണ്ടി വ്യവസയത്തിന്‍റെ പുനരുദ്ധാരണം ആവശ്യപെട്ട് കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി 22/08/2018 ന് കൊല്ലത്ത് പുറത്തിറക്കിയ പ്രസ്‌ റിലീസിന്‍റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച “തിരുവോണ ദിവസത്തെ പട്ടിണി സമരം” വന്‍വിജയമായിരുന്നു.

Advertisment

publive-image

നൂറിലധികം കശുവണ്ടി വ്യവസായികളും കുടുബങ്ങളും പങ്കെടുത്ത പട്ടിണി സമരം ഉദ്‌ഘാടനം കെ പി സീ സീ പ്രസിഡന്റ്‌ എം എം ഹസ്സന്‍ നിര്‍വഹിച്ചു. ഉദ്‌ഘാടന പ്രസംഗത്തില്‍ ഇന്ന്‍ കശുവണ്ടി വ്യവസായികളും കുടുംബങ്ങളും തൊഴിലാളി കുടുംബങ്ങളും അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്ന്നും കരകയറുന്നതിന് സംയുക്തസമരസമതിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

publive-image

തുടര്‍ന്ന് രാജ്യസഭ എം.പി സുരേഷ്ഗോപി സമരത്തിന്‍റെ ഭാഗമാകുകയും 2016 മുതല്‍ അദ്ദേഹം കശുവണ്ടി മേഖലയിലെ ഉന്നമനത്തിനുവേണ്ടി പ്രധാനമന്ത്രി ഉള്‍പടെ ചര്‍ച്ചകള്‍ നടത്തി എന്നും ”കേന്ദ്ര ക്യാഷു ബോര്‍ഡ്‌“ നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു എന്നും ഇന്നത്തെ പട്ടിണി സമരത്തിന്‍റെ അവശ്യകത മനസ്സിലാക്കി.

”കേന്ദ്ര ക്യാഷുബോര്‍ഡ്‌” അത്യന്താപേക്ഷിതമാനെന്നും അതിനുവേണ്ടി അക്ഷീണം പ്രയത്നിക്കുമെന്നും കശുവണ്ടി മേഖലയെ പുനരുദ്ധരിക്കാന്‍ ശ്രമിക്കുമെന്നും എം.പി ഉറപ്പുനല്‍കി.

publive-image

സംയുക്ത സമരസമതിയുടെ അടിയന്തിര ആവശ്യങ്ങള്‍;

1) കേരളത്തിലെ കശുവണ്ടി വ്യവസായികള്‍ക്ക് മേല്‍ ധനകാര്യ സ്ഥാപനങ്ങള്‍ തുടര്‍ന്നുവരുന്ന ജെപ്തി നടപടികള്‍ എത്രയും പെട്ടെന്ന് നിര്‍ത്തിവെക്കണം.

2)കേന്ദ്ര-കേരള സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വ്യവസയികള്‍ക്കുമേല്‍നടത്തിവരുന്ന റെവന്യൂറിക്കവറി നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവെക്കുക.

3) നോണ്‍ പെര്ഫോര്‍മിംഗ് അക്കൗണ്ട്‌ ( N.P.A ) ആയിട്ടുള്ള അക്കൗണ്ട്‌കള്‍ ബഹു. മുഖ്യമന്ത്രിയും, SLBC, RBI, ബാങ്കുകളും ചേര്‍ന്നെടുത്ത തീരുമാനപ്രകാരം റിവൈവല്‍ പ്ലാന്‍ 2018 മാര്‍ച്ച്‌ 31 സമര്‍പിച്ച ഫാക്ടറികള്‍ക്ക് ഉടന്‍തന്നെ ധനകാര്യസ്ഥാപനങ്ങളെക്കൊണ്ട് വ്യവസായം പുനരുദ്ധരിപ്പിക്കാന്‍ വേണ്ടുന്ന സാഹചര്യങ്ങള്‍ക്ക് ബഹു. മുഖ്യമന്ത്രി മുന്കൈഎടുക്കണം

4) ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗതമായ കശുവണ്ടി വ്യവസായം പുനരുദ്ധരിച്ചു കേരളത്തില്‍ നിലനിത്തുക.

Advertisment