Advertisment

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കരുനാഗപ്പള്ളിയിലെ സി.പി.എം നിയന്ത്രണത്തിൽ ഉള്ള എയ്ഡഡ് സ്കൂൾ. അഞ്ചാം ക്ലാസ്സു മുതലുള്ള വിദ്യാർത്ഥിനികളെ നിർബന്ധിതമായി പങ്കെടുപ്പിച്ച് അധ്യാപകർ

author-image
admin
Updated On
New Update

കൊല്ലം:  18 വയസ്സിൽ താഴെയുള്ളവരെ വനിതാ മതിലിന്റെ ഭാഗമാകാൻ നിർബന്ധിക്കുവാനോ പ്രോത്സാഹിപ്പിക്കുവാനോ പാടില്ല എന്ന ഹൈക്കോടതി വിധി നിലനിൽക്കെ കുട്ടികളെ പങ്കെടുപ്പിച്ച് കരുനാഗപ്പള്ളിയിലെ എയ്ഡഡ് സ്കൂൾ.

Advertisment

publive-image

സിപിഎം നിയന്ത്രണത്തിൽ ഉള്ള കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്സു മുതലുള്ള വിദ്യാർത്ഥിനികൾക്കാണ് അധ്യാപകരുടെ നിർബന്ധത്തിന് വഴങ്ങി വനിതാമതിലിൽ പങ്കെടുക്കേണ്ടി വന്നത്.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചിട്ടും കരുനാഗപ്പള്ളിയിൽ പലയിടത്തും മതിൽ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.

വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ചതിനെതിരെ പ്രതിപക്ഷ വിദ്യാർത്ഥിസംഘടനകളും രംഗത്തെത്തി.

Advertisment