Advertisment

നിയമന രീതി സംബന്ധിച്ച് പരാതി ; ജില്ലാ ജഡ്ജിയിൽ നിന്നും കെൽസ റിപ്പോർട്ട് തേടി

New Update

കൊല്ലം:  ജില്ലയിലെ ലീഗൽ സർവീസ് അതോറിറ്റിയിലെയും താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റികളിലെയും പാരാ ലീഗൽ വോളന്റിയർ നിയമനം സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ ചെയർമാനായ ജില്ലാജഡ്ജിയിൽ നിന്നും കെൽസ റിപ്പോർട്ട് തേടി.

Advertisment

publive-image

പി.എൽ.വി നിയമനങ്ങൾ വേണ്ടത്ര പരസ്യമോ അറിയിപ്പുകളോ നൽകാതെ താത്പര്യമുള്ളവരെ നിയമിക്കുന്നുവെന്നും ഇത് അർഹതപ്പെട്ടവർക്ക് അവസരം നിഷേധിക്കുകയാണെന്നും ആരോപിച്ച്, വിവരാവകാശ പ്രവർത്തകനും തിരുവനന്തപുരം ഗവ:ലോ കോളേജിലെ നിയമവിദ്യാർത്ഥിയുമായ അജ്മൽ കരുനാഗപ്പള്ളി നൽകിയ പരാതിയിന്മേൽ ആണ് പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം.

മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതി നിയമവകുപ്പ് സെക്രട്ടറി മുഖേന കെൽസയ്ക്ക് ലഭിക്കുകയായിരുന്നു.വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തര ഇടപെടൽ നടത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിന് നന്ദി പ്രകടിപ്പിച്ച അജ്മൽ ഇത്തരം നിയമനങ്ങൾ ഒരു ഏകീകൃത സംവിധാനത്തിലൂടെ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.

Advertisment