Advertisment

കശുവണ്ടി വ്യവസായത്തിൽ തൊഴിലിടവും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ തെരുവിൽ ജോലിചെയ്തും ഭിക്ഷാടനം നടത്തിയും കൊല്ലം ഫെഡറല് ബാങ്കിന് മുൻപിൽ പ്രധിഷേധ സംഗമം നടത്തി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കേരളത്തിലെ കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കാൻ വേണ്ടി കേരള സർക്കാറിന്റെ നിർദേശങ്ങളെ പോലും പുല്ലു വില കല്പിച്ചുകൊണ്ട് വ്യവസായികളുടെ ലോൺ പുനഃക്രമീകരിച്ചു നൽകാതെ കശുവണ്ടി വ്യവസായം ഇനി കേരളത്തിൽ തുടരരുത് എന്ന ബാങ്കുകളുടെയും, SLBC (സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മറ്റി) യുടെയും നിഷേധാത്മ നിലപാട് സ്വീകരിക്കുന്നതിനെതിരയും കൂടാതെ സാധാരണക്കാരായ വ്യവസായികളോടും, മൂന്നുലക്ഷത്തോളം വരുന്ന നിത്യവൃത്തിക് പോലും വക ഇല്ലാത്ത താഴെക്കിടയിൽ ഉള്ള സ്ത്രീത്തൊഴിലാളികളോടും തികഞ വിശ്വാസവഞ്ചനയാണ് ബാങ്കുകൾ കാണിക്കുന്നത്.

Advertisment

publive-image

വ്യവസായം നടത്തുന്നതിനാവശ്യമായ മൂലധനത്തിനായ് വ്യവസായികൾ ബാങ്കിൽ കിടപ്പാടം ഉൾപ്പടെ കോടികണക്കിന് രൂപ വിലമതിക്കുന്ന വസ്തു വകകൾ ആണ് ഈട് നല്കിയത് .എന്നാൽ വ്യവസായം തകർച്ചയിൽ അകപെട്ടപ്പോൾ "നോട്ട് നിരോധനം" ചൂണ്ടികാട്ടി ആ വസ്തുവകകൾ സർഫേസി നിയമമത്തിനെ (SARFAESI Act) മുൻനിർത്തി വെറും തുച്ചമായ വിലക്ക് മാർവാടി കമ്പനികൾക്കും കേരളത്തിലെ ഭൂ മാഫിയകൾക്കും വിറ്റഴിക്കുന്നതിനെതിരെയും, കിടപ്പാടം സംരക്ഷിക്കുന്നതിനും, സ്ത്രീ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനും വേണ്ടി "കേരള കശുവണ്ടി വ്യവസായ സംയുകത സമരസമിതി" യുടെ നേതൃത്വത്തിൽ 28 ജനുവരി 2019 തിങ്കളാഴ്ച്ച രാവിലെ 10 മണിക് ആയിരകണക്കിന് വ്യവസായികളും സ്ത്രീത്തൊഴിലാളികളും സംയുക്തമായി വൻ കാൽനട ജാഥ ആയി ഫെഡറൽ ബാങ്കിൻറെ കൊല്ലം ഇരുമ്പുപാലം ബ്രാഞ്ചിന് മുൻപിൽ പ്രധിഷേധ സംഗമം നടത്തി.

പ്രതിഷേധ സംഗമത്തിനെ പ്രതിരോധിക്കുവാൻ വേണ്ടി ഫെഡറൽ ബാങ്ക് കേരള ഹൈകോടതിയെ സമീപിച്ചു അധിക സുരക്ഷ പോലീസിൽ നിന്നും ലഭ്യമാക്കിയിരുന്നു.

publive-image

തുടർന്ന് ഫെഡറൽ ബാങ്കിന്റെ മുൻപിൽ വ്യവസായികളുടെ ഭിക്ഷാടനവും ഭിക്ഷാടനത്തിലൂടെ ലഭിച്ച തുക തൊഴിലാളികൾക്കു കൈമാറുകയും ചെയ്തു. തൊഴിലിടം നഷ്ടപ്പെട്ട് പട്ടിണിയിൽ ആയ തൊഴിലാളികളുടെ തോട്ടണ്ടി തല്ലി പ്രതിഷേധവും നടന്നു.

കേരളത്തിലെ ,മൂന് ലക്ഷത്തോളം വരുന്ന സ്ത്രീ തൊഴിലാളികളുടെ തൊഴിൽ സ്ഥിരത ഉറപ്പ് വരുത്തണം എന്നും കശുവണ്ടി വ്യവസായം കേരളത്തിൽ നിന്നും തുടച്ചു നീക്കണം എന്ന ബാങ്കുകളുടെ നിലപാട് മാറ്റിയില്ല എങ്കിൽ ശക്തമായ പ്രക്ഷോഭ സമര പരിപാടികളും ആയി മുൻപോട്ട് പോകും എന്നും " കേരള കശുവണ്ടി വ്യവസായ സംയുകത സമരസമിതി" സംസ്ഥാന പ്രെസിഡൻഡ് ഐ. നിസാമുദീൻ പ്രതിഷധ സംഗമം ഉത്‌ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

സംസ്ഥാന കൺവീനർ രാജേഷ് കെ അധ്യക്ഷത വഹിച്ചു നടത്തിയ പ്രസംഗത്തിൽ " കശുവണ്ടി ഫാക്ടറികൾ വ്യവസായികളുടേത് അല്ല മറിച് തൊഴിലാളികളുടേത് ആണ് എന്നും തൊഴിലിടങ്ങൾ സംരക്ഷിക്കാൻ തൊഴിലാളികൾ മുന്നിട് ഇറങ്ങണം എന്നും ബാങ്കുകൾ ജപതിനടപടികളും ആയി മുൻപോട്ട് പോകുകയാണെകിൽ തൊഴിലാളികൾ തടയണം എന്നും അഭിപ്രായ പെട്ടു.

publive-image

ഫെഡറൽ ബാങ്ക് കഴിഞ വര്ഷം മാർവാടി കമ്പനിക് വിറ്റ 5 വ്യവസായികൾ ഉൾപ്പടെ ഉള്ള വ്യവസായികൾ ഏതെകിലും ബാങ്കിന്റെ ബ്രാഞ്ചുകളിൽ കയറി ആത്മഹത്യ ചെയ്യും എന്നും SLBC (സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മറ്റി ) ക്കും , ഫെഡറൽ ബാങ്കിനും , കേരള പോലീസിനും നിവേദനത്തിലൂടെ മുന്നറിയിപ് നൽകുകയും ചെയ്തു.

വ്യവസായികൾ ആയ ഡി മാത്തുക്കുട്ടി ,  അമ്പലംകുന്ന് നിസാർ, തൊഴിലാളികൾ ആയ ലളിത തുടങ്ങിയവരും സംഗമത്തിൽ സംസാരിക്കുകയും സംഗമം ഉച്ചക് 12 മണിയോട് അവസാനിക്കുകയും ചെയ്തു.

Advertisment