Advertisment

ആൾക്കൂട്ടകൊലപാതകങ്ങൾ സംഘ്പരിവാർ അജണ്ടയുടെ ഭാഗം - സി.ടി സുഹൈബ്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം:  രാജ്യത്ത് മുസ്‌ലിം മത ന്യൂനപക്ഷത്തിനു നേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ സംഘ്പരിവരാർ അജണ്ടയുടെ ഭാഗമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.ടി സുഹൈബ്. സോളിഡാരിറ്റി കൊല്ലം ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

വ്യാജ പ്രചരണങ്ങളിലൂടെ ന്യൂനപക്ഷ വിരുദ്ധ വംശീയത ഉൽപ്പാദിപ്പിച്ച് , മുസ്‌ലിം മത ന്യൂനപക്ഷത്തെ വംശീയമായി ഉൻമൂലനം ചെയ്യാനുള്ള സംഘ്പരിവാറിന്റെ ആസ്യൂത്രിത ശ്രമങ്ങളെ പൊതു സമൂഹം ചെറുത്തുതോൽപ്പിക്കണം. മുത്വലാക്ക് നിയമ ഭേദഗതി, യു.എ.പി.എ ഭേദഗതി, പൗരത്വ ബില്ല് തുടങ്ങിയവലൂടെ പൗരന്മാരെ അപരവത്കരിച്ചും മനുഷ്യാവകാശങ്ങൾ ലംഘിച്ചും സംഘ്പരിവാർ അജണ്ടയാണ് ഭരണകൂടം നടപ്പിൽ വരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ശിഹാബ് കാസിം,ജില്ലാ പ്രസിഡന്റ് തൻസീർ ലത്തീഫ് , ജില്ല ജനറൽ സെക്രട്ടറി ഡോ.തൻവീർ ടി, ജില്ലാ സെക്രട്ടറി മാരായ ഇ.കെ സൂജാദ്, എസ് സലാഹുദ്ദീൻ, ദിലീപ് തുടങ്ങിയവർ സംസാരിച്ചു

Advertisment