Advertisment

കാര്‍ഷിക പ്രശ്‌നം : സ്‌പെഷ്യല്‍ പാര്‍ലമെന്റ്‌ സമ്മേളനം വിളിക്കണം- ജോസ്‌ പാറേക്കാട്ട്‌

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

എലിക്കുളം:  കാര്‍ഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ്‌ സമ്മേളനം വിളിച്ചു ചേര്‍ക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജോസ്‌ പാറേക്കാട്ട്‌ ആവശ്യപ്പെട്ടു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ എലിക്കുളം മണ്ഡലം നേതൃസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷക സുരക്ഷയുമായി ബന്ധപ്പെട്ട്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ നിയമമാക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ്‌ രാജന്‍ ആരംപുളിയ്‌ക്കല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ തോമാച്ചന്‍ പാലക്കുടി, ജോയി കുരിശുംമൂട്ടില്‍, സിബി കുരുവിനാക്കുന്നേല്‍, സാബു മുട്ടത്തുകുന്നേല്‍, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ ഷേര്‍ളി അന്ത്യാംകുളം, പെണ്ണമ്മ സേവ്യര്‍, സണ്ണി പാലയ്‌ക്കല്‍, ജെയിംസ്‌ സേവ്യര്‍, ഷിന്റോ കളരിയ്‌ക്കല്‍, മാത്തുക്കുട്ടി മംഗലത്തില്‍, സാബു കെ.ആര്‍, ബേബിച്ചന്‍ നടുവത്താനി എന്നിവര്‍ പ്രസംഗിച്ചു.

Advertisment