Advertisment

ജനാധിപത്യ വനിതാ കോണ്‍ഗ്രസ്‌ സംഗമം ഫെബ്രുവരി 17 ന്‌ പാലായില്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ജനാധിപത്യ വനിതാ കോണ്‍ഗ്രസ്‌്‌ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ 50 കേന്ദ്രങ്ങളില്‍ വനിതാ സംഗമങ്ങള്‍ നടത്തുമെന്ന്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി സാലി ജോര്‍ജും ജില്ലാ പ്രസിഡന്റ്‌ മഞ്‌ജു ഫിലിപ്പ്‌ ജോഷിയും അറിയിച്ചു.

സംസ്ഥാനതല ഉദ്‌ഘാടനം പാലാ നിയോജകമണ്ഡലത്തിലെ മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ്‌ ജാന്‍സി ബേബിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ``വനിതാ സംഗമം 2019'' ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെ. ഫ്രാന്‍സീസ്‌ ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്യും. പാര്‍ട്ടി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ ഡോ. കെ.സി. ജോസഫ്‌ എക്‌സ്‌ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും.

പി.സി ജോസഫ്‌ എക്‌സ്‌ എം.എല്‍.എ, വക്കച്ചന്‍ മറ്റത്തില്‍ എക്‌സ്‌ എം.പി, എം.പി പോളി, അജിതാ സാബു, ഏലിയാസ്‌ സഖറിയ, ജോസ്‌ പാറേക്കാട്ട്‌, അഡ്വ. ഫ്രാന്‍സീസ്‌ തോമസ്‌, തോമസ്‌ കുന്നപ്പള്ളി, മാത്യൂസ്‌ ജോര്‍ജ്‌, ബാബു മുകാല, മഞ്‌ജു ഫിലിപ്പ്‌ ജോഷി, ഔസേപ്പച്ചന്‍ ഓടയ്‌ക്കല്‍, ചാക്കോച്ചന്‍ കളപ്പുരയ്‌ക്കല്‍ എന്നിവര്‍ പ്രസംഗിക്കും.

Advertisment