Advertisment

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ ലോകഭക്ഷ്യദിനാചരണം നടത്തി

New Update

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ CEERDന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 16ാം തീയ്യതി ചൊവ്വാഴ്‌ച ലോകഭക്ഷ്യദിനാചരണം നടത്തി. പ്രിന്‍സിപ്പല്‍  ഡോ. ഷൈനി ബേബി ഉദ്‌ഘാടനം ചെയ്‌തു.

Advertisment

publive-image

പുതിയ തലമുറ ഫാസ്റ്റ്‌ ഫുഡില്‍ ആകൃഷ്‌ടരാകുന്ന ഈ കാലഘട്ടത്തില്‍ പ്രകൃതിയില്‍ നിന്ന്‌ സുലഭമായി ലഭിക്കുന്ന കപ്പയില്‍ നിന്നും, ഇലച്ചെടികളില്‍ നിന്നും വിവിധതരം  സ്വാദൂറുന്ന വിഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ തയ്യാറാക്കി കൊണ്ടുവരുകയും. കോളേജിലെ മറ്റു സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി മണ്‍ചട്ടികളില്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ ചേരുവകളും മേന്‍മയും വിശദമാക്കുകയും ചെയ്‌തു.

ഇന്ന്‌ ലോകത്ത്‌ അനേകായിരം ജനങ്ങള്‍ പ്രകൃതിദുരന്തങ്ങളാലും ജനസംഖ്യാവര്‍ദ്ധനവ്‌ മൂലവും ഭക്ഷ്യദൗര്‍ലഭ്യമനുഭവിക്കുന്ന സാഹചര്യത്തില്‍ വരുംതലമുറക്കായി സുരക്ഷിതവും പോഷകസമൃദ്ധവും ആയ ഭക്ഷ്യവിഭവങ്ങള്‍ മതിയാവോളം പ്രകൃതിതന്നെ ഒരുക്കിയിട്ടുണ്ട്‌ എന്ന സന്ദേശം ഏവരിലും എത്തിക്കാന്‍ ഈ പരിപാടിയിലൂടെ സാധിച്ചു.

സീര്‍ഡ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ കെ.സി. തോമസ്‌, സെക്രട്ടറി ഡോ. സിന്‍സി ജോസഫ്‌ എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.

Advertisment