അ​മ​ല​ഗി​രിയില്‍ വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ കാറിടിച്ച് മ​രി​ച്ചു

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, February 12, 2018

അ​മ​ല​ഗി​രി:   ഇ​എ​സ്‌എ ആ​ശു​പ​ത്രി​ക്കു സ​മീ​പം ​വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ കാറിടിച്ച് മ​രി​ച്ചു. അ​മ​ല​ഗി​രി ത​ല​യ്ക്ക​ല്‍ ടി.​എം. കു​ര്യ​ന്‍റെ മ​ക​ന്‍ ജോ​ഷി കു​ര്യ​നാ (41)ണ് ​മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച 12 മണിയോടെയായിരുന്നു സംഭവം. ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​സ്കാ​രം ഇന്ന് മു​ടി​യൂ​ര്‍​ക്ക​ര തി​രു​ക്കു​ടും​ബ പ​ള്ളി​യി​ല്‍ നടന്നു.

അമ്മ: മ​റി​യാ​മ്മ മാ​ന്നാ​നം പ​ള്ളി​പ്പു​റ​ത്ത് കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ള്‍: ഷേ​ര്‍​ലി, (എം​ജി യൂ​ണി​വേ​ഴ്സി​റ്റി എ​സ്പി​എ​പി), ആ​ന്‍​സി (കു​വൈ​റ്റ്), ലി​ല്ലി പാ​ലാ, റീ​ന, സോ​ണി​യ (ഇ​രു​വ​രും മേ​രി മൗ​ണ്ട് പ​ബ്ലി​ക് സ്കൂ​ള്‍ ക​ട്ട​ച്ചി​റ) .ജോ​സ​ഫ് തോ​മ​സ് ( റോ​യി) മാ​ളി​യേ​ക്ക​ല്‍ (ഏ​രി​യാ മാ​നേ​ജ​ര്‍ ദീ​പി​ക, ഈ​രാ​റ്റു​പേ​ട്ട)സ​ഹോ​ദ​രി ഭ​ര്‍​ത്താ​വാണ്.

×