Advertisment

വിദ്യാര്‍ത്ഥി സമൂഹം: ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമായി മാറണം - അല്‍ഫോന്‍സ്‌ കണ്ണന്താനം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ഭരണങ്ങാനം:  നമ്മുടെ രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹം ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമായി മാറി രാജ്യ പുരോഗതിയില്‍ പങ്കാളികളായി മാറണമെന്ന്‌ കേന്ദ്ര ടൂറിസം വകുപ്പ്‌ മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പറഞ്ഞു. ഭരണങ്ങാനം അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പി.റ്റി.എസ്‌ ദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ അപ്പനും അമ്മയും കുട്ടികളെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ കാണുന്ന സാഹചര്യമാണ്‌ നിലവിലുള്ളതെന്നും ഇത്‌ തെറ്റായ കാഴ്‌ചപ്പാടാണെന്നും വിദ്യാഭ്യാസ ലക്ഷ്യത്തെക്കുറിച്ച്‌ കുട്ടികള്‍ സ്വപ്‌നം കാണുന്ന സാഹചര്യം ഉണ്ടാക്കാന്‍ മാതാപിതാക്കള്‍ ബദ്ധശ്രദ്ധരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

publive-image

പഠന കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ അവരുടേതായ സ്വപ്‌നം കണ്ട്‌ ജീവിതം വിജയം നേടണമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചു. പരീക്ഷയില്‍ തോറ്റു എന്നത്‌ കൊണ്ട്‌ ജീവിതത്തില്‍ പരാജയപ്പെടുകയില്ലെന്നും അദ്ദേഹം പറഞ്ഞു. വീടുകളും സൗധങ്ങളും ഉണ്ടാക്കുവാന്‍ മത്സരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ കാറുകളും വീടുമല്ല തിരിഞ്ഞു നോക്കുമ്പോള്‍ എത്രമനുഷ്യ ജന്മങ്ങള്‍ക്ക്‌ നന്മചെയ്യുവാന്‍ കഴിഞ്ഞു എന്നതാണ്‌ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

മാതാവിനേയും പിതാവിനേയും ഗുരുവിനേയും മാത്രമല്ല നിങ്ങള്‍ നിങ്ങളെത്തന്നെ സ്‌നേഹിക്കണം. കുട്ടികളുടെ കളങ്കമില്ലാത്ത ജീവിതപാതയില്‍ സഹജീവികളോട്‌ സഹവര്‍ത്തിത്വം പാലിക്കുന്നതില്‍ ആത്മാര്‍ത്ഥത കാണിക്കണം. പരസ്‌പരം സ്‌നേഹിച്ചും വഹുമാനിച്ചും മുന്നേറുന്ന വിദ്യാര്‍ത്ഥി കൂട്ടായ്‌മയ്‌ക്ക്‌ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹികമായ തിന്മകള്‍ക്കെതിരെ പോരാടുവാനും ധാര്‍മ്മികത ഉയര്‍ത്തിപിടിക്കുവാനും വിദ്യാര്‍ത്ഥി സമൂഹത്തിന്‌ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.റ്റി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ജോസ്‌ ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തി.

സ്‌കൂള്‍ മാനേജര്‍ റവ.സി.ആനി കല്ലറങ്ങാട്ട്‌, പ്രിന്‍സിപ്പല്‍ ഡോ.സി. ആന്‍സല്‍ മരിയ, ഫെലിക്‌സ്‌ വിളക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. ചലച്ചിത്ര പിന്നണി ഗായകന്‍ വിജേഷ്‌ ഗോപാല്‍ നയിച്ച സഞ്‌ജയ്‌ ഓര്‍ക്കസ്‌ട്രയുടെ ഗാനമേളയും നടന്നു.

Advertisment