Advertisment

ഭരണങ്ങാനം അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കായിക പ്രതിഭകള്‍ക്ക് സ്വീകരണംഅല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കായിക പ്രതിഭകള്‍ക്ക് സ്വീകരണം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ഭരണങ്ങാനം: ഐ എസ് സി, ഐ സി എസ് സി കേരള റീജിയന്‍ സെന്‍ട്രല്‍ സോണ്‍ മത്സരങ്ങളില്‍ വിജയിച്ച ഭരണങ്ങാനം അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കായിക പ്രതിഭകള്‍ക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കരാട്ടെ , ബാസ്‌ക്കറ്റ് ബോള്‍, ബാഡ്മിന്റണ്‍, നീന്തല്‍, അത്‌ലറ്റിക്‌സ്, വോളിബോള്‍ എന്നീ ഇനങ്ങളിലാണ് സ്‌കൂള്‍ മികച്ച വിജയം നേടിയത്.

publive-image

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ജീസ മരിയ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ റവ. ഫാ. തോമസ് വലിയവീട്ടില്‍ കായിക പ്രതിഭകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, പി റ്റി എ പ്രസിഡന്റ് ജോസ് പാറേക്കാട്ട് മെഡലുകളും വിതരണം ചെയ്തു. കായിക അദ്ധ്യാപകരായ അഞ്ജന യു. രാജന്‍, മാര്‍ഷല്‍ മാത്യു, അനൂപ് കെ. ജോണ്‍ എന്നിവരെ അഭിനന്ദിച്ചു.

Advertisment