Advertisment

അല്‍ഫോന്‍സാ റഡിഡന്‍ഷ്യല്‍ സ്‌കൂള്‍ പി.റ്റി.എസ്‌ ദിനാഘോഷവും സോളാര്‍ ഗ്രിഡ്‌ സിസ്റ്റത്തിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മവും ഫെബ്രുവരി 9 ന്‌

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ഭരണങ്ങാനം:  ഭരണങ്ങാനം അല്‍ഫോന്‍സാ റഡിഡന്‍ഷ്യല്‍ സ്‌കൂള്‍ പി.റ്റി.എസ്‌ ദിനാഘോഷവും സോളാര്‍ ഗ്രിഡ്‌ സിസ്റ്റത്തിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മവും ഫെബ്രുവരി 9 ന്‌ നടക്കും. 20 കിലോ വാട്ട്‌ ശേഷിയുള്ള സോളാര്‍ ഗ്രിഡ്‌ ആണ്‌ തയാറാക്കിയിരിക്കുന്നത്‌.

Advertisment

ഉല്‌പാദിപ്പിക്കുന്ന വൈദ്യുതിയില്‍ സ്‌കൂളിന്‌ ആവശ്യമായ വൈദ്യുതി എടുത്ത്‌ ബാക്കി വരുന്ന വൈദ്യുതി കെ.എസ്‌.ഇ.ബി ക്ക്‌ നല്‌കുന്നത്‌ സംബന്ധിച്ചുള്ള നടപടികള്‍ പൂര്‍ത്തിയായി. പി.റ്റി.എസ്‌. ദിനാഘോഷത്തിന്‌ തുടക്കം കുറിച്ച്‌കൊണ്ട്‌ ഉച്ചയ്‌ക്ക്‌ 1.30 ന്‌ പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ കലാകായിക മത്സരങ്ങള്‍ നടക്കും.

വൈകിട്ട്‌ 5.30 ന്‌ നടക്കുന്ന പി.റ്റി.എസ്‌ ദിനാഘോഷ പരിപാടിയും സോളാര്‍ ഗ്രിഡ്‌ സിസ്റ്റത്തിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മവും കേന്ദ്ര ടൂറിസം വകുപ്പ്‌ മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം നിര്‍വ്വഹിക്കും. പി.റ്റി.എ. പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌ അദ്ധ്യക്ഷത വഹിക്കും.

കോട്ടയം മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ജോസ്‌ ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ മാനേജര്‍ റവ. സി. ആനി കല്ലറങ്ങാട്ട്‌, പ്രിന്‍സിപ്പല്‍ ഡോ. സി. ആന്‍സല്‍ മരിയ, പി.റ്റി.എ. വൈസ്‌ പ്രസിഡന്റ്‌ ഫെലിക്‌സ്‌ വിളക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും. 7 മണിക്ക്‌ ചലച്ചിത്ര പിന്നണി ഗായകന്‍ വിജേഷ്‌ ഗോപാല്‍ & ടീം നയിക്കുന്ന സഞ്‌ജയ്‌സ്‌ ഓര്‍ക്കസ്‌ട്രയുടെ ഗാനമേളയും നടക്കും.

Advertisment