Advertisment

അന്തീനാട് ശ്രീമഹാദേവ ക്ഷേത്രത്തിലെ കന്നിമാസ ആയില്യംപൂജാ വേളയില്‍ വീണ്ടും നാഗത്തിന്റെ പ്രത്യക്ഷ ദര്‍ശനം .. !

author-image
സുനില്‍ പാലാ
New Update

ക്ഷേത്രത്തിന് മുന്‍വശത്തായുള്ള കാണിക്കവഞ്ചിയിലാണ് നാഗം പ്രത്യക്ഷപ്പെട്ടത്. സര്‍പ്പത്തറയില്‍ മേല്‍ശാന്തി കല്ലമ്പള്ളി കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ആയില്യം പൂജ തുടങ്ങി അല്‍പ്പസമയത്തിനുള്ളിലായിരുന്നു ഈ അത്ഭുതക്കാഴ്ച !!!

Advertisment

publive-image

ക്ഷേത്ര അധികാരികള്‍ നാഗത്തിന്റെ ചിത്രമെടുത്ത് വാവാ സുരേഷിന് ക്ഷേത്രാധികാരികള്‍ അയച്ചുകൊടുത്തു. സര്‍പ്പവംശത്തില്‍പ്പെട്ട 'നാഗത്താന്‍' എന്ന പാമ്പാണിതെന്നും അത്യപൂര്‍വ്വമായി മാത്രമേ ഇതിനെ പകല്‍ കാണാന്‍ കഴിയൂവെന്നും വാവാ സുരേഷ് അറിയിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

ഒരുമാസം മുമ്പ് ക്ഷേത്രപുനരുദ്ധാരണം തുടങ്ങിയതിന് ശേഷം ഇതു മൂന്നാംതവണയാണ് നാഗം ഭക്തര്‍ക്ക് പ്രത്യക്ഷ ദര്‍ശനം കൊടുക്കുന്നത്.

publive-image

ക്ഷേത്രപുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നടത്തിയ ദേവപ്രശ്‌നവിധിയില്‍ ക്ഷേത്രം പണി തുടങ്ങുമ്പോള്‍ നാഗം, മയില്‍, കുരങ്ങന്‍ തുടങ്ങിയവ പ്രത്യക്ഷപ്പെടുമെന്ന് പ്രവചിച്ചിരുന്നു. ഇന്നലെ ആയില്യം പൂജാ സമയത്ത് നാഗത്താന്‍ പ്രത്യക്ഷമായത് ക്ഷേത്രം പണിയുടെ കൂടി ശുഭസൂചനയാണെന്ന് തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവന്‍ നമ്പൂതിരി പറയുന്നു .

ഒരു മണിക്കൂറോളം ക്ഷേത്രഗോപുരത്തിലും മേൽക്കൂരയിലും മുറ്റത്തും ആൽമരത്തിലുമൊക്കെയായി കാണപ്പെട്ട നാഗത്താൻ പിന്നീട് എവിടേയോ അപ്രത്യക്ഷമായി.

Advertisment