Advertisment

ആരക്കുന്നം സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ്

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

മുളന്തുരുത്തി - ആരക്കുന്നം സെന്റ് ജോര്‍ജ്ജസ് ഹൈസ്കുള്‍ , എല്‍ പി സ്കൂള്‍ , പ്രീ- പ്രൈമറി സ്കൂളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.  എെ ക്യാമ്പ് , പീഡിയാട്രിക് , ഡെന്റല്‍ , ഇ.എൻ.ടി, വിഭാഗങ്ങളിലായി സൗജന്യമായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസ് നിര്‍വ്വഹിച്ചു.

Advertisment

publive-image

സ്കൂള്‍ മാനേജര്‍ സി കെ റെജി അധ്യക്ഷത വഹിച്ചു. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി , പളളി സഹ.വികാരി റവ.ഫാ. ബേസ്സില്‍ ഷാജു കുറൂര്‍ , ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീജ സുബി , ഡോ. സനിത സത്യന്‍ , ഷീലു എലിസമ്പത്ത് കുര്യന്‍ ,ബി ജോയ് കെ എ, ജിൻസി പോൾ, ദീപ എൻ ബിന്ദു പി ആർ എന്നിവര്‍ സംസാരിച്ചു.

മുളന്തുരുത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, വെട്ടം ഐ ഹോസ്പിറ്റൽ, അ നൂർ ഡെന്റൽ കോളേജ് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത് .ഹെല്‍ത്ത് ക്ലബ്ബ് പ്രസിഡന്റ് കുമാരി .നേഹ അരുൺ കൃതജ്ഞത പറഞ്ഞു.

Advertisment