Advertisment

അരീക്കരയ്ക്ക് നവ്യാനുഭവമായി ബോൺ നത്താലെ

New Update

അരീക്കര: സെന്റ് റോക്കീസ് യു.പി.സ്കൂളിലേയും ബി.റ്റി.എം. നേഴ്സറി സ്കൂളിലേയും മുഴുവൻ ആൺ കുട്ടികൾ ക്രിസ്മസ് പാപ്പാമാരായും, മുഴുവൻ പെൺകുട്ടികളും മാലാഖമാരായും കരോൾ ഗാനങ്ങളോടെ ടൗണിലേയ്ക്ക് ഘോഷയാത്രയായെത്തി. തുടർന്ന് കരോൾ ഗാനത്തിനൊപ്പം നൃത്തം ചെയ്തു.

Advertisment

publive-image

സ്കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷത്തിന്റെ പ്രത്യേകതകൾ ഉൾക്കൊണ്ട് 125 ക്രിസ്മസ് പാപ്പാമാരും, 125 മലാഖമാരുമാണ് ബോൺ നത്താലെയിൽ അണി നിരന്നത്.

publive-image

തുടർന്ന് സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.ജോർജ് കപ്പുകാലായിൽ അധ്യക്ഷത വഹിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. കേക്ക് മുറിച്ച് സമ്മേളന ഉദ്ഘാടനം നിർവ്വഹിച്ച് സന്ദേശം നൽകി.

publive-image

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജേഷ് ശശി, പി.റ്റി.എ. പ്രസിഡന്റ് സിറിയക്ക് മുണ്ടത്താനത്ത്, സണ്ണി പുതിയിടം, ജിൻസൺ ജേക്കബ്, സി. ഷീബ, സിന്ധു കോയിത്തറ, അമ്പിളി ജോസ് എന്നിവർ ആശംസകൾ നേർന്നു.

Advertisment