Advertisment

വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം : അദ്ധ്യാപകരും രക്ഷിതാക്കളും ജാഗരൂകരാകണം - ഋഷിരാജ്‌ സിംഗ്‌

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ഭരണങ്ങാനം:  വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുവാന്‍ അദ്ധ്യാപകരും രക്ഷിതാക്കളും ജാഗരൂകരാകണമെന്ന്‌ ഡി.ജി.പി & എക്‌സൈസ്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌ പറഞ്ഞു. ഭരണങ്ങാനം അല്‍ഫോന്‍സാ റഡിഡന്‍ഷ്യല്‍ സ്‌കൂള്‍ വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

പഠനത്തില്‍ ലഭിക്കുന്ന ഗ്രേഡ്‌ മാത്രം നോക്കാതെ വിദ്യാര്‍ത്ഥികളുടെ അഭിരുചി കണ്ടെത്തി പ്രസ്‌തുത രംഗങ്ങളിലേക്ക്‌ വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്നതില്‍ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും വലിയ സംഭാവനകള്‍ നല്‍കുവാന്‍ കഴിയുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. പഠന നിലവാരത്തിന്‌ വേണ്ടി രക്ഷിതാക്കള്‍ കടുംപിടുത്തം പിടിക്കുന്നതു മൂലം വിദ്യാര്‍ത്ഥികള്‍ക്ക്‌ രൂപപ്പെടുന്ന മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുവാന്‍ രക്ഷിതാക്കള്‍ ബദ്ധശ്രദ്ധരാകണമെന്ന്‌ അദ്ദേഹം പറഞ്ഞു.

മാതാപിതാക്കളുടെ സ്‌നേഹവാത്സല്യങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുവാന്‍ കഴിയും. പതിനഞ്ച്‌ മുതല്‍ പതിനെട്ട്‌ വയസ്‌ വരെയുള്ള കുട്ടികളുടെ അപകട മരണങ്ങള്‍ നിരവധി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. ഇതില്‍ കേരളം മുന്‍പന്തിയിലാണ്‌.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ വാഹനം ഓടിക്കുവാന്‍ കൊടുക്കുന്ന രക്ഷിതാക്കള്‍ കടുത്ത നിയമലംഘനത്തിലൂടെ അപകടം വരുത്തി വയ്‌ക്കുന്ന സാഹചര്യമാണ്‌ ഉണ്ടാക്കിയെടുക്കുന്നത്‌. ഇതില്‍ നിന്നും രക്ഷിതാക്കള്‍ പിന്‍തിരിയണം. ആധുനിക ലോകത്തില്‍ വിവര സാങ്കേതിക വിദ്യകള്‍ പുരോഗമിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനായി മണിക്കൂറുകള്‍ ചിലവഴിക്കുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌.

ഇത്‌ മൂലം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തമ്മിലുള്ള സംസാരത്തിന്‌ അകലം കൂടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തികളും മൊബൈലുമായുള്ള ബന്ധമായി മാറിക്കഴിഞ്ഞതായി അദ്ദേഹം കുറ്റപ്പെടുത്തി.

സ്‌കൂള്‍ മാനേജര്‍ റവ. സിസ്റ്റര്‍. ആനി കല്ലറങ്ങാട്ട്‌ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ളാലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി ഓടയ്‌ക്കല്‍, പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആന്‍സല്‍ മരിയ, പി.റ്റി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ക്യാപ്‌റ്റന്‍മാരായ റൊസൈന്‍ അനില്‍ സ്വാഗതവും, അരവിന്ദ്‌ ഷിബു നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Advertisment