Advertisment

കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡ് ഉടമസ്ഥന് നല്‍കാന്‍ വാട്‌സ്ആപ്പ് കൂട്ടായ്മയെ കൂട്ടുപിടിച്ച് കുറവിലങ്ങാട് ജനമൈത്രി എഎസ്‌ഐ. ഒടുവില്‍ ഉടമയെ കണ്ടെത്തി

New Update

കുറവിലങ്ങാട്: കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡ് ഉടമസ്ഥന് നല്‍കാന്‍ വാട്‌സ്ആപ്പ് കൂട്ടായ്മയെ കൂട്ടുപിടിച്ച ജനമൈത്രി എഎസ്‌ഐയ്ക്ക് സൂപ്പര്‍ വിജയം. മരങ്ങാട്ടുപിള്ളി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ജയ്‌മോനാണ് കഴിഞ്ഞ ദിവസം കുറവിലങ്ങാട് ജംഗ്ഷന് സമീപത്തുനിന്ന് കിട്ടിയ എടിഎം കാര്‍ഡ് ഉടമസ്ഥനെ കണ്ടെത്തിയേല്‍പ്പിക്കാനുള്ള ശ്രമം നടത്തി വിജയിച്ചത്.

Advertisment

publive-image

കുറവിലങ്ങാട് ഭാഗത്തുവെച്ച് ലഭിച്ച കാര്‍ഡായതിനാല്‍ കുറവിലങ്ങാട് മേഖലയിലെ വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന കുറവിലങ്ങാട് വാര്‍ത്ത എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മയില്‍ വിവരം ഇടുന്നതിനായി ഗ്രൂപ്പ് അഡ്മിനെ വിവരം ധരിപ്പിച്ചു. കാര്‍ഡിന്റെ ചിത്രം ഉള്‍പ്പെടുത്തി വിവരം ഗ്രൂപ്പിലെത്തിയതോടെ പലരും വിവരങ്ങള്‍ കൈമാറി.

ഒടുവില്‍ വിവരം ബാങ്ക് അധികൃതരുടെ ചെവിയിലുമെത്തി. കാര്‍ഡുടമ കുര്യം സ്വദേശി കിരണ്‍ വിവരമറിഞ്ഞതോടെ മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെത്തി കാര്‍ഡ് തിരികെ കൈപ്പറ്റി. വാട്‌സ്അപ്പ് കൂട്ടായ്മയ്ക്കും ഈ വിവരം ആവേശം സമ്മാനിച്ചു.

Advertisment