Advertisment

വ്യക്തിഹത്യയും അസത്യപ്രചരണവും വഴി തന്റെ ചേരിയിലേക്ക് ആളെകൂട്ടാമെന്നത് പി ജെ ജോസഫിന്റെ വ്യാമോഹം - ബേബി ഉഴുത്തുവാൽ

New Update

കോട്ടയം:  കേരള കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എം പി ക്കെതിരെ തുടർച്ചയായി വ്യക്തിഹത്യ നടത്തുന്ന വർക്കിംഗ്‌ ചെയർമാൻ പിജെ ജോസഫ് രാഷ്ട്രീയ മാന്യത മറന്ന് പോകുന്നത് വ്യക്തിഹത്യയും അസത്യപ്രചരണവും നടത്തി തന്റെ ചേരിയിലേക്ക് ആളെകൂട്ടാമെന്ന വ്യാമോഹം മൂലമെന്ന് കേരള കോൺഗ്രസ്‌ (എം)സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാൽ പറഞ്ഞു.

Advertisment

publive-image

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലപാട് ആണ് പിജെ ജോസഫിനുള്ളത്.

2008 ൽ ചില പ്രമാദമായ വിവാദകേസുകളിൽ പെട്ടു ജോസഫ് വിഭാഗം ഒന്നടങ്കം ചുഴിയിൽ പെട്ട് രാഷ്ട്രീയ ജീവിതം പ്രതിസന്ധിയിൽ ആയപ്പോൾ കൈ പിടിച്ചു ഉയർത്തി മുഖ്യകക്ഷിയായ കോൺഗ്രസ് പാർട്ടിയുടെ അപ്രീതിക്ക് വകവെയ്ക്കാതെ യുഡിഎഫിൽ എത്തിച്ചത് സാക്ഷാൽ കെഎം മാണിയാണെന്നത് പിജെ ജോസഫ് മറക്കുകയാണ്..

കെഎം മാണിയുടെ ഓർമ്മകളെ പോലും ഇല്ലാതാക്കാൻ ആണ് പിജെ ജോസഫ് ശ്രമിക്കുന്നതെന്ന് കേരളിയപൊതു സമൂഹവും, യു ഡി എഫ് നേതൃത്വവും മനസിലാക്കിയിട്ടുണ്ട്.

ഇന്ത്യൻ പാർലമെന്റിന്റെ ഇരു സഭകളിലും പ്രാതിനിധ്യമുള്ള കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയെ പൊതു വേദികളിൽ പുലഭ്യം പറയുന്ന പിജെ ജോസഫ് എപ്പോഴും പറഞ്ഞു നടക്കുന്ന തന്റെ പ്രായത്തിനൊത്തുള്ള സീനിയോറിറ്റിയും പക്വതയും മറന്നു പ്രവർത്തിക്കുകയാണ്.

കേരള കോൺഗ്രസിലെ പിളർപ്പിന് പിന്നിലെ കാര്യം പിജെ ജോസഫ് എന്ന വ്യക്തിയുടെ അധികാര മോഹമാണ്. എല്ലാം തനിക്ക് വേണമെന്ന അദ്ദേഹത്തിന്റെ മർക്കടമുഷ്ടിയാണ് പാർട്ടിയിൽ ഇന്നുണ്ടായിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം.

കേവലം മുപ്പത്തിയേഴാമത്തെ വയസ്സിൽ കെ എം മാണി അടക്കമുള്ള സീനിയർ നേതാക്കളുടെ അഭിപ്രായത്തെ അവഗണിച്ച് പിജെ ജോസഫ് ചെയർമാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതും പരാജയപ്പെട്ടപ്പോൾ പാർട്ടി പിളർത്തിയതും വസ്തുതയാണ്.

ഇതെല്ലാം മറന്ന് ജോസഫ് 55 വയസ്സുകാരനായ ജോസ് കെ മാണിയുടെ സീനിയോറിറ്റി അളക്കുന്നത് ലജ്ജാകരമാണ്2010ൽ പിജെ ജോസഫ് പാർട്ടിയിൽ ലയിക്കുമ്പോൾ ജോസ് കെ മാണി പാർലമെന്റ് മെമ്പറും പാർട്ടി ജനറൽ സെക്രട്ടറി യുമായിരുന്നു.

കെ.എം മാണിസാർ ജീവിച്ച കാലഘട്ടത്തിൽ എന്നുംരണ്ടാം സ്ഥാനക്കാരനായി കഴിഞ്ഞതിന്റെ പകയും അപകർഷാമനോഭാവവും ജോസഫിനെ വേട്ടയാടുകയാണ്. ജോസഫ് വിഡ്ഢികളുടെ സ്വർഗ്ഗത്തിലിരുന്ന് സങ്കല്പകഥകൾ മെനഞ്ഞ് തന്റെ പക്ഷത്തേക്ക് ആളെ കൂട്ടുവാൻ വൃഥാ പരിശ്രമിക്കുകയാണ്.

ഒരു സീനിയർ പൊതു പ്രവർത്തകൻ എന്ന നിലയിൽ കേരളീയ സമൂഹം കാട്ടുന്ന പരിഗണനയും ആദരവും ജോസഫ് ദുരുപയോഗിക്കുകയാണ്.

വ്യക്തിഹത്യയുടെ രാഷ്ട്രീയത്തിന് താൽക്കാലിക ലാഭം മാത്രമെയുള്ളൂ എന്ന് ജോസഫിന് അറിയാത്തതുകൊണ്ടല്ല മറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഉണ്ടാകുന്ന വിധി തനിക്ക് തിരിച്ചടിയാകുമെന്ന തിരിച്ചറിവിൽ നിന്നും ഉണ്ടാവുന്ന ആകുലത നിമിത്തമാണെന്നും ബേബി ഉഴത്തുവാൽപറഞ്ഞു.

Advertisment