Advertisment

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഉപ്പുതറ ഇടവക കൂദാശ ഡിസംബർ 7ന്

author-image
admin
New Update

ഉപ്പുതറ:  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഉപ്പുതറ ഇടവകയ്ക്കു വേണ്ടി പുതുതായി നിർമ്മിച്ച ദൈവാലയത്തിന്റെ കൂദാശ ഡിസംബർ 7ന് 10.30 ന് നിരണം അതിഭദ്രാസനം സഹായമെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ നിർവഹിക്കും.

Advertisment

ഇടവക വികാരി ഫാദർ അനിൽ സി.മാത്യു, ഭദ്രാസന സെക്രട്ടറി ഫാദർ റജി.കെ തമ്പാൻ, ഫാദർ ഷിജു മാത്യു, ഫാദർ മനോജ് ചാക്കോ എന്നിവർ സഹകാർമ്മികത്വം വഹിക്കും.

publive-image

തുടർന്ന് നടക്കുന്ന പൊതു സമ്മേളനം ഇ.എസ് ബിജിമോൾ എം.എൽ .എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യൻ മുഖ്യപ്രഭാഷണം നടത്തും. നിരണം അതിഭദ്രാസനം സഹായമെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നിർവഹിക്കും.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാജൻ ,അംഗങ്ങളായ ജി.ഷാജി, പ്രമീള രാഘവൻ, ഗ്രേസ് ഗാർഡൻ പ്രിൻസിപ്പാൾ ജോയ് സെബാസ്റ്റ്യൻ, നിരണം അതിഭദ്രാസനം പി.ആർ.ഒ സിബി സാം തോട്ടത്തിൽ ,നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് മൈനോറിറ്റി സെൽ ദേശീയ അദ്യക്ഷൻ ഡോ.ജോൺസൺ വി. ഇടിക്കുള, ആർ.പെരുമാൾ, സന്തോഷ് കൃഷ്ണൻ എന്നിവർ പ്രസംഗിക്കും.

വിവിധ സഭ സംഘടന പ്രതിനിധികൾ ചടങ്ങിൽ സംബദ്ധിക്കുമെന്ന് ഇടവക സെക്രട്ടറി അഡ്വ.സ്റ്റീഫൻ ഐസക്ക് പത്രകുറിപ്പിലൂടെ അറിയിച്ചു.

Advertisment