Advertisment

ഭരണങ്ങാനം അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 'കിഡ്‌സ്‌ ഡേ' ദിനാഘോഷം 17ന്‌

New Update

ഭരണങ്ങാനം:  ഭരണങ്ങാനം അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 'കിഡ്‌സ്‌ ഡേ' ദിനാഘോഷം നവംബര്‍ 17 ശനിയാഴ്‌ച രാവിലെ 10 മണിയ്‌ക്ക്‌ നടക്കും. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ആനി കല്ലറങ്ങാട്ട്‌ അദ്ധ്യക്ഷത വഹിക്കുന്ന ദിനാഘോഷ പരിപാടി ചലച്ചിത്ര-സീരിയല്‍ താരം അല്‍സാബിത്ത്‌ (ഉപ്പും മുളകും ഫെയിം) ഉദ്‌ഘാടനം ചെയ്യും.

പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആന്‍സല്‍ മരിയ, പി.റ്റി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌ എന്നിവര്‍ പ്രസംഗിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും.

Advertisment