Advertisment

പ്രളയാനന്തര കേരളം: ഒത്തൊരുമയുടെ നേര്‍ക്കാഴ്‌ചകളുമായി ദൃശ്യവിരുന്നൊരുക്കി കേരളപിറവി ദിനത്തില്‍ എ.ആര്‍.എസ്‌ വിദ്യാര്‍ത്ഥികള്‍

New Update

ഭരണങ്ങാനം:  ഭരണങ്ങാനം അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രളയാനന്തര കേരളത്തിന്റെ പുത്തന്‍ പ്രതീക്ഷകള്‍ പങ്ക്‌ വച്ച്‌ കുട്ടികള്‍ മൈതാനത്ത്‌ ഒത്തുകൂടി കേരളീയരുടെ ഐക്യം പ്രകടമാക്കുന്ന സംഘ നൃത്തവും, കലാപരിപാടികളും അവതരിപ്പിച്ചു.

Advertisment

തുടര്‍ന്ന്‌ മത്സ്യതൊഴിലാളികളുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെ നേര്‍ക്കാഴ്‌ചകള്‍ ദൃശ്യവിരുന്നായി കുട്ടികള്‍ അവതരിപ്പിച്ചത്‌ വളരെ ഹൃദയ സ്‌പര്‍ശിയായി. ചിത്രരചനാ മത്സരം, പ്രസംഗ മത്സരം, കവിതാ രചന, കേരളത്തിന്റെ വളര്‍ച്ച, സംസ്‌കാരം, സാഹിത്യ സംഭാവനകള്‍, കേരളത്തിലെ 14 ജില്ലകളുടെയും ഭൂമി ശാസ്‌ത്ര പ്രത്യേകതകള്‍ വിളിച്ചോതുന്ന ദൃശ്യാവിഷ്‌ക്കാരങ്ങള്‍ ഇവയൊക്കെ പുതുമ നിറഞ്ഞ അനുഭൂതി പകര്‍ന്നു നല്‍കി.

പ്രളയ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പങ്കാളികളാകുകയും ചെയ്‌തതിന്റെ ചാരുതാര്‍ത്ഥ്യത്തില്‍ കുട്ടികള്‍ തങ്ങള്‍ കണ്ടതും അടുത്ത്‌ അറിഞ്ഞതും, വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളില്‍ കുട്ടികള്‍ അടുത്ത്‌ കണ്ട ജീവിതങ്ങളുടെ നേര്‍ചിത്രങ്ങള്‍ കേരളപിറവി ആഘോഷ വേളയില്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ടു.

പി.റ്റി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌ അദ്ധ്യക്ഷത വഹിച്ച യോഗം പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ആന്‍സല്‍ മരിയ ഉദ്‌ഘാടനം ചെയ്‌തു. അനൂജ്‌ ചിറയ്‌ക്കല്‍പുരയിടം, ജൂബി മൂഴിയാങ്കല്‍, ജൂലി ജോമി, റ്റെസി രാജു, ബിന്‍സി മനോജ്‌ എന്നിവര്‍ പ്രസംഗിച്ചു.

Advertisment